Wednesday, December 17, 2025

അബ്ദുള്‍ കലാമിന് ദില്ലിയുടെ ആദരം; ഔറംഗസേബ് റോഡ് ഇനി മുതല്‍ എപിജെ അബ്ദുല്‍ കലാം റോഡ്

ദില്ലി: ലൂട്ടിയന്‍സിലെ ഔറംഗസേബ് റോഡ്, ഡോ എപിജെ അബ്ദുള്‍ കലാം ലെയ്ന്‍ എന്ന് പുനര്‍നാമകരണം ചെയ്തു. ദില്ലി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ് റോഡിന്റെ പേരുമാറ്റത്തിന് അന്തിമ അംഗീകാരം നല്‍കിയത്.

2015ല്‍ റോഡിന്റെ പേരുമാറ്റാന്‍ എന്‍ഡിഎംസി അധികൃതര്‍ തീരുമാനമെടുത്തിരുന്നു. ദില്ലി മുനിസിപ്പല്‍ നിയമം 1994, സെക്ഷന്‍ 231-ലെ ഉപവകുപ്പ് (1) ക്ലോസ് (എ) പ്രകാരം എന്‍ഡിഎംസി ഏരിയയ്ക്ക് കീഴിലുള്ള ഔറംഗസേബ് ലെയ്ന്‍ ഡോ. എപിജെ അബ്ദുള്‍ കലാം ലെയ്ന്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നത് പരിഗണിക്കുന്നതിനുള്ള ഒരു അജണ്ട കൗണ്‍സിലിന് മുമ്പാകെ സമർപ്പിക്കുകയായിരുന്നുവെന്ന് എന്‍ഡിഎംസി വൈസ് ചെയര്‍മാന്‍ സതീഷ് ഉപാധ്യായ പറഞ്ഞു.

Related Articles

Latest Articles