Saturday, May 4, 2024
spot_img

കാമാഖ്യ ദേവിയുടെ ആർത്തവം ആഘോഷിക്കുന്ന ക്ഷേത്രം; അപൂർവ്വതകളുടെ അംബുബാച്ചി മേളയെ കുറിച്ചറിയാം

അസമിലെ ഗുവാഹത്തിയിൽ നിലാചൽ കുന്നുകൾക്കു മുകളിൽ വിശ്വാസത്തിന്‍റെയും ഭക്തിയുടേയും പ്രതീകമായി തലയുയർത്തി നിൽക്കുന്ന ക്ഷേത്രമാണ് കാമാഖ്യ ദേവി ക്ഷേത്രം. ശക്തിപീഠ ക്ഷേത്രങ്ങളിലൊന്നായ ഇവിടെ മറ്റൊരുടത്തും കാണാൻ സാധിക്കാത്ത തരത്തിലുള്ള പ്രതിഷ്ഠയും വിശ്വാസവും ആചാരങ്ങളും കാണാം. യോനിയെ ആരാധിക്കുന്ന ലോകത്തിലെ തന്നെ ഏക ക്ഷേത്രമാണിത്.

ഇവിടുത്തെ ദേവി രജസ്വലയാവുക അഥവാ ആർത്തവം നടക്കുന്ന ദിവസങ്ങളാണ് അംബുബാച്ചി മേളയെന്ന പേരിൽ ആഘോഷിക്കുന്നത്. കാമാഖ്യ ക്ഷേത്രത്തിലെ വാർഷിക മേളയായ ഇതിൽ പതിനായിരക്കണക്കിനാളുകളാണ് പങ്കെടുക്കുവാനെത്തുന്നത്. മൂന്നു ദിവസം ദേവി രജസ്വലയാകുമെന്നാണ് വിശ്വാസം. ഈ ദിവസങ്ങളിൽ ക്ഷേത്രകവാടങ്ങൾ അടഞ്ഞു കിടക്കും. വിശ്വാസികള്‍ ഈ സമയത്ത് ക്ഷേത്രത്തിനു വെളിയിൽ പ്രാർത്ഥനകളും ആഘോഷങ്ങളുമായി ചിലവഴിക്കും.

2023 ലെ അംബുബാച്ചി മേള ജൂൺ 22 മുതൽ 25 വരെ ആഘോഷിക്കും. ജൂൺ 22-ന് പുലർച്ചെ 2:30 ന് അംബുബാച്ചി മേള ആരംഭിക്കും. തുടർന്ന് ജൂൺ 23, 24, 25 തീയതികളിൽ ക്ഷേത്രത്തിന്റെ പ്രധാന വാതിൽ അടച്ചിടുകയും ജൂൺ 26 തിങ്കളാഴ്ച തുറക്കുകയും ചെയ്യുന്ന വിധത്തിലാണ് ഈ വർഷത്തെ ചടങ്ങുകൾ.

അംബുബാച്ചി മേള നടക്കുന്ന സമയത്ത് രാവിലെ 5.00 മുതൽ വൈകിട്ട് 9.0 മണിവരെയാണ് വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ധാരാളം വിശ്വാസങ്ങൾ നിലനിൽക്കുന്നു. ദേവിക്ക് ആർത്തവമാകുന്ന മൂന്ന് ദിവസങ്ങളിൽ ഇവിടുത്തെ ബ്രഹ്മമുത്ര നദി പോലും ചുവന്നൊഴുകുമത്രെ. ചടങ്ങുകൾക്ക് ശേഷം ക്ഷേത്രം തുറക്കുമ്പോള്‍ ദേവിയുടെ ആർത്തവത്തിൻറെ അടയാളമായി വിശ്വാസികൾക്ക് ചുവന്ന തുണിക്കഷ്ണം പ്രസാദമായി നൽകും.

Related Articles

Latest Articles