മലപ്പുറം: ടിസി നല്‍കുന്നതിന് ഒരു ലക്ഷത്തിലധികം രൂപ ഫീസ് ആവശ്യപ്പെട്ടതായി പരാതി. എട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മലപ്പുറം എടക്കരയിലുള്ള ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. എട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് സ്‌കൂളിനെതിരെ പരാതി നല്‍കിയത്.
എസ് എല്‍ സി സി കഴിഞ്ഞ വിദ്യാര്‍ത്ഥികളുടെ ടിസി നല്‍കാന്‍ പ്ലസ് വണ്‍, പ്ലസ് ടു ഫീസ് ഒരുമിച്ചടയ്ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു എന്നാണ് പരാതി ഉയരുന്നത്. സ്‌കൂളിനെതിരെ വിദ്യാര്‍ത്ഥികള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. ഏകജാലകത്തിലൂടെ പ്ലസ് വണിനുള്ള അപേക്ഷിക്കാന്‍ സമയപരിധി ഇന്ന് അവസാനിക്കാന്‍ ഇരിക്കെയാണ് പരാതി

