Saturday, May 18, 2024
spot_img

ഡെങ്കിപ്പനി ; ‘ഒരു രോഗിയും ചികിത്സ കിട്ടാതെ മടങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തണം’ കർശന നിർദ്ദേശവുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

ഉത്തർപ്രദേശ് : ഡെങ്കിപ്പനി പടരുന്നതിൽ ആശങ്ക. വിവിധ ജില്ലകളിലായി നൂറുകണക്കിന് രോഗികളാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ കഴിയുന്നത്. ഡെങ്കിപ്പനി പടരുന്നത് തടയാൻ ആശുപത്രികളിൽ കിടക്കകളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സൗകര്യങ്ങൾ ലഭ്യമാക്കാൻ നിർദേശം നൽകി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്‌ച്ച നടത്തി.

“സിഎസ്‌സി-പിഎസ്‌സി തലത്തിൽ ഡോക്‌ടർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആശുപത്രി വാർഡുകളിൽ കിടക്കകളുടെ കുറവില്ല. ആളുകൾക്ക് ശുചിത്വം ആവശ്യമാണ്. മുനിസിപ്പൽ കോർപ്പറേഷൻ ലാർവകൾ തളിക്കുന്നുണ്ട്” ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഒരു രോഗിയും ചികിത്സ കിട്ടാതെ മടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ട്, ആവശ്യമായ കിടക്കകൾ ക്രമീകരിച്ച് ബദൽ തയ്യാറെടുപ്പുകൾ നടത്താൻ ആശുപത്രികളോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles