Friday, May 17, 2024
spot_img

കെഎം ബഷീറിന്‍റെ മരണം: ശ്രീറാം വെങ്കിട്ടരാമനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി

തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ സസ്പെൻഷനിലായ ഐ എ എസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി. പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ്‌ ഗാർഗ് തലവനായ സമിതി ശ്രീറാമിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കും. ഊർജ സെക്രട്ടറി ഡോ. ബി അശോകാണ് അന്വേഷണ സമിതിയുടെ പ്രെസെന്‍റിങ് ഓഫീസർ.

കെ എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായാണ് നേരത്തെ ശ്രീറാമിനെ സസ്‌പെൻഡ് ചെയ്തത്. അന്വേഷണവുമായി ബന്ധപ്പെട്ട് കെ എം. ബഷീർ ജോലി ചെയ്തിരുന്ന, സിറാജ് പത്രത്തിന്‍റെ മാനേജറും പരാതിക്കാരനുമായ സെയ്ഫുദ്ദീൻ ഹാജിയോട് ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles