തൃശ്ശൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കായ കരുവന്നൂർ സഹകരണ ബാങ്കിൽ കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നതിന്റെ തെളിവുകൾ പുറത്ത്. നോട്ടു നിരോധനം പ്രഖ്യാപിക്കപ്പെട്ട വർഷം ബാങ്കിൽ നിക്ഷേപം കുമിഞ്ഞുകൂടിയതായും പിന്നീട് ക്രമേണ അത് പിൻവലിക്കപ്പെട്ടതായും കണക്കുകൾ സൂചിപ്പിക്കുന്നു. 300 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടന്ന് പ്രതിസന്ധിയിലായ ബാങ്കാണ് കരുവന്നൂർ സഹകരണ ബാങ്ക്. നോട്ടുനിരോധനം ഏര്‍പ്പെടുത്തിയ 2016-ല്‍ ബാങ്കിലെത്തിയത് റെക്കോഡ് നിക്ഷേപം. 2015-16 സാമ്പത്തികവര്‍ഷം 405.51 കോടി നിക്ഷേപമുണ്ടായിരുന്നത് 2016-17-ല്‍ 501 കോടിയായി. 96 കോടിയാണ് ഒറ്റവര്‍ഷം കൂടിയത്. നോട്ടുനിരോധനമുണ്ടായ നവംബര്‍ ആദ്യവാരം നിക്ഷേപങ്ങള്‍ കുമിഞ്ഞുകൂടുകയായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. 2014-15 വര്‍ഷം ബാങ്കിലെ നിക്ഷേപം 354 കോടിയായിരുന്നു. തൊട്ടടുത്ത വര്‍ഷമുണ്ടായ വര്‍ധന 51 കോടിയുടേതായിരുന്നു. നോട്ട് നിരോധിച്ച വര്‍ഷം ഇത് 96 കോടിയിലേക്കെത്തി. ആനുപാതിക വര്‍ധനയല്ല ഇതെന്ന് വ്യക്തമാണ്.
2017-18-ല്‍ നിക്ഷേപം 405 കോടിയായി കുത്തനെ ഇടിയുകയും ചെയ്തു. നോട്ട് നിരോധിച്ച വര്‍ഷം നിക്ഷേപിച്ച മുഴുവന്‍ തുകയും അതേവര്‍ഷംതന്നെ പിന്‍വലിച്ചു എന്നാണ് രേഖകള്‍ കാണിക്കുന്നത്. ഇത് കള്ളപ്പണം വെളുപ്പിക്കലിന്റെ വ്യക്തമായ സൂചനയാണ്. ഇതിന് അടുത്തവര്‍ഷം 340 കോടിയായും നിക്ഷേപം കുറഞ്ഞു. 300 കോടിയുടെ തട്ടിപ്പ് നടന്നെന്ന് കണ്ടെത്തി കേസെടുത്ത 2021-ല്‍ നിക്ഷേപം 301 കോടിയായിരുന്നു. അഞ്ചുവര്‍ഷത്തില്‍ 200 കോടിയാണ് പിന്‍വലിച്ചത്. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ബാങ്ക് കള്ളപ്പണം വെളുപ്പിക്കലിന് കൂട്ടുനിന്നു എന്നാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം നിക്ഷേപത്തട്ടിപ്പ് വാർത്ത പുറത്ത് വന്നയുടൻ സിപിഎം നിക്ഷേപങ്ങൾ അടിയന്തിരമായി പിൻവലിക്കപ്പെട്ടു എന്നതാണ്. ഇതാണ് പ്രധാനമായും ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. സാധാരണക്കാരായ ഇടപാടുകാരുടെ ചെറു സമ്പാദ്യങ്ങൾ മാത്രമാണ് ബാങ്ക് ഇപ്പോൾ തടഞ്ഞുവച്ചിരിക്കുന്നത്
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…