Kerala

ദേശാഭിമാനി ലേഖന വിവാദം! വാരാന്തപ്പതിപ്പ് എഡിറ്റർ കെ.ആർ. അജയന് ചുമതലയിൽ നിന്ന് മാറ്റി ! ടി. ചന്ദ്രമോഹൻ പകരം ചുമതല

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ലേഖന വിവാദവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ നടപടിയുമായി മാനേജ്‌മെന്റ്. വാരാന്തപ്പതിപ്പ് എഡിറ്ററുടെ ചുമതലയിൽ നിന്ന് കെ.ആർ. അജയനെ നീക്കി. പകരം ടി. ചന്ദ്രമോഹനനാണ് വാരാന്തപ്പതിപ്പിന്റെ പുതിയ ചുമതല നൽകിയിരിക്കുന്നത്. സർവീസിൽ നിന്ന് വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അജയനെതിരെ പാർട്ടി പത്രത്തിന്റെ അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്.

‘കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ.’ എന്ന ലേഖനത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട തർക്കമാണ് വാരാന്തപ്പതിപ്പ് അച്ചടി മുടങ്ങുന്നതിലേക്കും തുടർ നടപടികളിലേക്കും നയിച്ചത്. പുല്ലമ്പാറയിലെ പ്രശസ്ത നാടകപ്രവർത്തകൻ വിജയനെക്കുറിച്ച് ടി.സി. രാജേഷ് എഴുതിയ ലേഖനത്തിന്റെ തലക്കെട്ടിൽ പാർട്ടി വിരുദ്ധമായി ഒന്നുമില്ലെന്ന നിലപാടിലായിരുന്നു വാരാന്തപ്പതിപ്പ് എഡിറ്റർ കെ.ആർ. അജയൻ. എഡിറ്റോറിയൽ ബോർഡിലെ ചില അംഗങ്ങൾ തലക്കെട്ട് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും അജയൻ അതിന് തയ്യാറായില്ല. തുടർന്ന് റസിഡന്റ് എഡിറ്റർ നൽകിയ കാരണം കാണിക്കൽ നോട്ടീസിനും തലക്കെട്ട് അനുയോജ്യമാണെന്ന സമാന മറുപടിയാണ് അദ്ദേഹം നൽകിയത്. ഇതിനുപുറമെ, വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ആരോപണവും അജയനെതിരെ ഉയർന്നിരുന്നു.

അതേസമയം, തികച്ചും സാധാരണമായ ഒരു തലക്കെട്ടിന്റെ പേരിൽ പത്രത്തിൽ വലിയ തർക്കങ്ങൾ ഉയർന്നതും വാരാന്തപ്പതിപ്പ് പിൻവലിക്കേണ്ടി വന്നതും സിപിഎമ്മിനുള്ളിൽ വലിയ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ ചീഫ് എഡിറ്ററും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് റസിഡന്റ് എഡിറ്ററുമായിരിക്കെ പത്രത്തിലുണ്ടായ ഈ ഏകോപനമില്ലായ്മയും നയപരമായ വീഴ്ചയും പാർട്ടിക്കുള്ളിൽ കടുത്ത വിമർശനത്തിനാണ് വഴിവെച്ചിരിക്കുന്നത്. തർക്കത്തിനിടയാക്കിയ ലേഖനം പിന്നീട് എഴുത്തുകാരൻ അതേ തലക്കെട്ടോടെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

B4 Admin

Recent Posts

ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം. തുടര്‍ന്ന് മതം മാറാന്‍ മര്‍ദ്ദനവും ഭീഷണിയും, മുസ്ലീം യുവാവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതി

ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…

21 minutes ago

തറക്കല്ലിടാതെ വോട്ട് ചോദിക്കില്ല. കേരളത്തിന് എയിംസ് വരുമെന്ന ഉറപ്പില്‍ സുരേഷ് ഗോപി. സ്ഥലമേറ്റെടുക്കലില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…

1 hour ago

ലോകശ്രദ്ധ നേടി മോദിയുടെ സമാധാന ദൗത്യം. ഇന്ത്യ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഏറ്റവും സമഗ്രമെന്ന് യുക്രെയ്ന്‍. നന്ദി അറിയിച്ച് റഷ്യ

മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…

2 hours ago

വന്ദേ മാതരം പ്രസംഗങ്ങളില്‍ ഒതുങ്ങരുത്. ചരിത്രവും സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയാക്കണമെന്ന് കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…

2 hours ago

ഓടുന്ന ബസില്‍ കോളേജ് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി. കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ രോഷം പുകയുന്നു

സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…

8 hours ago

ഭരണത്തലവനായി കാല്‍ നൂറ്റാണ്ട്. ദില്ലി ശ്രീ വിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ച് പ്രധാനമന്ത്രി മോദി

ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…

8 hours ago