കൊല്ലം: ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. കുഞ്ഞ് ഒറ്റയ്ക്ക് ആറ്റിലേക്ക് പോകില്ലെന്നും ആരോ തട്ടിക്കൊണ്ടു പോയതാണെന്നും മുത്തച്ഛന്‍ മോഹന്‍ പിള്ള ആരോപിച്ചു. അമ്മയുടെ ഷാള്‍ കുട്ടി ധരിച്ചിട്ടില്ലെന്നും അയല്‍ വീട്ടില്‍പോലും പോകാത്ത കുട്ടിയായിരുന്നു ദേവനന്ദയെന്നും അദ്ദേഹം പറഞ്ഞു.
‘പുറത്ത് ഇറങ്ങണമെങ്കില്‍ത്തന്നെ അമ്മൂമ്മയോടെ അപ്പൂപ്പനോടോ ചോദിച്ചിട്ടേ പോകൂ. കുഞ്ഞിന്റെ ഷാള്‍ കിടന്നിടവും കുഞ്ഞ് കിടന്നിടവുമായി ഒരുപാട് അകലമുണ്ട്. ഇത്രയും സമയം കൊണ്ട് അത്രയും അകലത്തില്‍ എത്തില്ല. കുട്ടി ഓടിയാലും എത്തില്ല’-മുത്തച്ഛന്‍ വ്യക്തമാക്കി.
ദേവനന്ദ ഇതിന് മുന്‍പ് ഒരിക്കല്‍ പോലും ആറ്റില്‍ പോയിട്ടില്ല. പരിചയമില്ലാത്ത വഴിയിലൂടെ കുട്ടി പോകുന്നതെങ്ങനെയെന്ന് മോഹനന്‍ പിള്ള ചോദിക്കുന്നു. അയല്‍ വീട്ടില്‍ പോലും കുട്ടി പോകില്ല. അമ്മയുടെ ഷാള്‍ ഇട്ട് കുട്ടി പുറത്തു പോകാനുള്ള സാധ്യതയില്ലെന്നും മോഹനന്‍ പിള്ള ചൂണ്ടിക്കാട്ടുന്നു.

