Monday, October 12, 2026

കേരളത്തില്‍ കൊറോണ വൈറസ് ബാധ നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു

കൊച്ചി : കൊറോണ വൈറസ് ബാധ സംശയിച്ചിരുന്ന പയ്യന്നൂര്‍ സ്വദേശിയായ ജെയ്നേഷ് മരിച്ചു. 36കാരനായ ജെയ്നേഷ് വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് മരിച്ചത്. എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. മലേഷ്യയില്‍ നിന്നും എത്തിയ ജെയ്നേഷിന് കൊറോണ ലക്ഷണങ്ങളുളളതായി സംശയിച്ചിരുന്നു. തുടര്‍ന്ന് ആലപ്പുഴ വൈറളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധന നടത്തി.ആദ്യ പരിശോധനയില്‍ കൊറോണ ബാധയില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ടാമത്തെ സാമ്പിളിന്റെ ഫലം വരുന്നതിന് മുന്‍പാണ് മരണം സംഭവിച്ചിരിക്കുന്നത്. വൈറല്‍ ന്യൂമോണിയയാണ് മരണകാരണം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ശ്വാസകോശത്തില്‍ ഗുരുതരമായ വൈറല്‍ ന്യൂമോണിയ ബാധിച്ച നിലയിലാണ് ജെയ്നേഷിനെ വ്യാഴാഴ്ച രാത്രിയാണ് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ന്യൂമോണിയ ആയിരുന്നതിനാല്‍ ജെയ്നേഷ് വെന്റിലേറ്ററിലായിരുന്നു.

രണ്ടര വര്‍ഷമായി മലേഷ്യയില്‍ ജോലി ചെയ്ത് വരികയായിരുന്നു ജെയ്നേഷ്. ഒരാഴ്ചയായി കടുത്ത പനിയും ശ്വാസ തടസ്സവും അനുഭവപ്പെടുന്നുണ്ടായിരുന്നു. ജെയ്നേഷിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്നാണ് സ്രവങ്ങളുടെ സാമ്പിള്‍ രണ്ടാമതും പരിശോധനയ്ക്ക് അയച്ചത്. ഇന്ന് ഉച്ചയോടെ ഫലം ലഭിച്ചേക്കുമെന്ന് സൂചന.

Related Articles

Latest Articles