ശബരിമല: മണ്ഡലകാലം ആരംഭിച്ചിട്ടും സന്നിധാനത്ത് പണികൾ ഇതുവരെ തീർന്നിട്ടില്ല. നിർമ്മാണസാധനങ്ങൾ പല സ്ഥലത്തും നിരന്നുകിടക്കുന്നത് അയ്യപ്പന്മാരെ ദുരിതത്തിലാഴ്ത്തുന്നു. സന്നിധാനത്തേക്കുള്ള പ്രവേശനകവാടമായ വലിയനടപ്പന്തൽ മുതൽ ഭക്തർക്ക് യാത്ര വളരെ തടസമാകുന്നു. നടപ്പന്തലിലേക്ക് പ്രവേശിക്കുന്നയിടത്തു സ്ലാബ് ഇടിഞ്ഞുതാണുകിടക്കുകയാണ്. തിരക്ക് വർധിക്കുമ്പോൾ ഇത് അയ്യപ്പന്മാരുടെ ശ്രദ്ധയിൽപെടാൻ സാധ്യത വളരെ കുറവാണ്.
മാളികപ്പുറം ക്ഷേത്രത്തിന് എതിർവശത്തായി മീഡിയാ സെന്റർ പൊളിച്ചുമാറ്റിയ സ്ഥലത്തായിട്ടാണ് അയ്യപ്പന്മാർക്ക് വിശ്രമിക്കാൻ സൗകര്യം ഒരുക്കുമെന്ന് ബോർഡ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ഇവിടെ ടൈൽ പാകുന്ന പണി പൂർത്തിയായിട്ടില്ല. പണി ഇപ്പോൾ നിർത്തിവെച്ചിരിക്കുന്ന അവസ്ഥയിലാണ്. ഇതിന്റെ ഒരുഭാഗത്ത് ഒരു പാത്രക്കടയുടെ നിർമ്മാണവും നടക്കുന്നുണ്ട്. ഞായറാഴ്ച സന്നിധാനം സന്ധർശിക്കാനെത്തിയ ദേവസ്വംവകുപ്പ് മന്ത്രിയോട് മാധ്യമപ്രവർത്തകർ ആവശ്യങ്ങൾ അറിയിച്ചിരുന്നു ഇതു ഉടനെ പരിശോധിക്കാമെന്നാണ് മന്ത്രി പറഞ്ഞത്.
വിരിപ്പന്തലിന്റെ ഒരു മൂലയിൽ മീഡിയാ സെൻർ പൊളിച്ചുള്ള ഭാഗത്താണ് ഇരുമ്പുസാമഗ്രികളും തടികളും ഷീറ്റുകളും കൂട്ടിയിട്ടിരിക്കുകയാണ്. അയ്യപ്പന്മാർ മുമ്പ് വിശ്രമിക്കാൻ ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നിത്. പാണ്ടിത്താവളത്തിലേക്കുള്ള വഴി ഇൻർലോക്ക് പാകുന്ന പണി പകുതി ഭാഗം വരെ മാത്രമേ എത്തിയിട്ടുള്ളൂ. നിർമ്മാണത്തിനുള്ള കട്ടയും മണലും മെറ്റിലുമെല്ലാം വഴിയിൽ കൂട്ടിയിട്ടിരിക്കുകയാണ്.
അയ്യപ്പന്മാർ ഭക്ഷണശാലയിലേക്കും വിശ്രമസ്ഥലമായ മാംഗുണ്ട അയ്യപ്പനിലയത്തിലേക്കും പോകുന്നത് ഇതുവഴിയാണ്. ഇവിടെ ഇരുവശത്തമുള്ള ഓടകൾക്ക് മുകളിൽ സ്ലാബും ഇട്ടില്ല. ആഴമേറിയ ഓടയിൽ അയ്യപ്പന്മാർ വീഴാൻ സാധ്യതയുണ്ട്. വളരെ ബുദ്ധിമുട്ടിയാണ് തീർത്ഥാടകർ ഇതുവഴി സഞ്ചരിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളെല്ലാം തന്നെ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആവർത്തിച്ചുപറയുന്ന സർക്കാരും ദേവസ്വം ബോർഡും കഴിഞ്ഞ മണ്ഡലകാലത്ത് ആചാര ലംഘനം നടത്താനായി സുരക്ഷക്ക് നിയോഗിച്ചിരുന്ന പോലീസ് സേനക്ക് മുടക്കിയ പണത്തിന്റെ പകുതി തുക മാത്രം മതിയായിരുന്നു സന്നിധാനത്തെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി എന്നതാണ് വസ്തുത…
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…