Wednesday, September 30, 2026

ദേവസ്വം ബോർഡിന്റെ അനാസ്ഥ: ശബരിമലയില്‍ നിന്ന് വാങ്ങിയ അരവണയില്‍ ചത്തപല്ലി

ശബരിമലയില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ള അരവണയില്‍ ചത്തപല്ലിയെ കണ്ടെത്തി. ശബരിമലയില്‍ നിന്നും നൂറനാട് സ്വദേശി കിരണ്‍ വാങ്ങിയ അരവണ പായസത്തിനുള്ളിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. ശബരിമല ദേവസ്വം കൗണ്ടറില്‍ നിന്ന് വാങ്ങിയ അരവണയിൽ ആണ് പല്ലിയെ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് ഇതില്‍ ഒരു ടിന്‍ വീട്ടിലുള്ളവര്‍ക്ക് കൊടുക്കാന്‍ സ്പൂണ്‍ ഉപയോഗിച്ച് കോരി എടുക്കുന്നതിനിടയിലാണ് അരവണയിൽ പല്ലിയുടെ ജഡം കണ്ടത്.

ഇതിനു മുമ്പും അരവണ ടിന്നിനുള്ളില്‍ ചത്ത പല്ലിയെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കരാറുകാരനെ നീക്കം ചെയ്ത് അരവണ നിര്‍മ്മാണവും വിതരണവും ദേവസ്വം ബോര്‍ഡ് നേരിട്ട് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

അരവണ വില്‍പ്പനയില്‍ റെക്കോര്‍ഡ് വരുമാനമാണ് ദേവസ്വം ബോര്‍ഡിന് ഓരോ സീസണിലും ലഭിക്കുന്നത്. എന്നാല്‍ അരവണ നിര്‍മ്മാണത്തില്‍ വീഴ്ച സംഭവിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നാണ് ആരോപണം.

Related Articles

Latest Articles