Saturday, May 4, 2024
spot_img

പരസ്പരം കരിവാരിത്തേച്ച് ദേവസ്വം ബോർഡും പോലീസും കെഎസ്ആർടിസിയും; പമ്പയിൽ നടന്ന അവലോകന യോഗത്തിൽ പരസ്പരം കൊമ്പുകോർത്ത് സർക്കാർ വകുപ്പുകൾ

പത്തനംത്തിട്ട :രണ്ടു മന്ത്രിമാരുടെയും എഡിജിപി യുടെയും നേതൃത്വത്തിലാണ് പമ്പയിൽ അവലോകന യോഗം നടന്നത്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനാണ് അടിയന്തിരമായി പമ്പയിൽ അവലോകന യോഗംനടന്നത്. പോലീസ് അനാവശ്യ നിയന്ത്രണങ്ങളുണ്ടാക്കുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കുറ്റപ്പെടുത്തി.പതിനെട്ടാം പടിയുടെ നിയന്ത്രണം ദേവസ്വം ബോർഡ് വേണമെങ്കിൽ ഏറ്റെടുത്തുകൊള്ളാനായിരുന്നു എഡിജിപി എം.ആർ അനിൽകുമാറിന്റെ മറുപടി.കെഎസ്ആർടിസികാലപ്പഴക്കം ചെന്ന ബസുകളാണ് ശബരിമലയിലുപയോഗിക്കുന്നതെന്ന് ദേവസ്വം മന്ത്രി തുറന്നടിച്ചു.
നിലക്കലിലെ പാർക്കിംഗ് ഗ്രൗണ്ടിൽ കരാറുകാർ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നില്ല എന്ന് കളക്ടർ വിമർശിച്ചു.കൂടുതൽ പരിചയ സമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിയിൽ കൊണ്ടുവരാനും യോഗത്തിൽ ധാരണയായി.തീർത്ഥാടകരുടെ എണ്ണം ദേവസ്വം ബോർഡ് നിയന്ത്രിക്കാത്തതിൽ പോലീസ് അമർഷം പ്രകടിപ്പിച്ചിട്ടുണ്ട്.80000 ലധികം തീർത്ഥാടകരെ ഒരു ദിവസത്തിൽ അനുവദിക്കരുതെന്ന നിർദ്ദേശവും പോലീസ് മുന്നോട്ടു വച്ചു.തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രിയും ദേവസ്വം മന്ത്രിയുമാണ് യോഗത്തിൽ പങ്കെടുത്തത് .

Related Articles

Latest Articles