Categories: GeneralIndiapolitics

മഹാരാഷ്ട്ര മഹാ അഖാഡിയെ വെല്ലുവിളിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്…‘ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ മഹാസഖ്യത്തെ ഒറ്റയ്ക്ക് പരാജയപ്പെടുത്താൻ ബിജെപിക്ക് സാധിക്കും, ബാൽ താക്കറെയുടെ മകന് ധൈര്യമുണ്ടോ?‘

മഹാരാഷ്ട്രയിലെ സഖ്യസർക്കാരിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസ്. മഹാരാഷ്ട്രയിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നും ഫഡ്നവിസ് അഭിപ്രായപ്പെട്ടു. ഭാവിയിൽ മഹാരാഷ്ട്രയിൽ ആരുമായും സഖ്യത്തിന്റെ ആവശ്യമില്ലെന്ന ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഡയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഫഡ്നവിസിന്റെ വെല്ലുവിളി.

വരുന്ന തിരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയിൽ ഒരു വശത്ത് ബിജെപിയും മറുവശത്ത് മറ്റ് പാർട്ടികളുമായിരിക്കുമെന്നും പ്രത്യശാസ്ത്ര വിരുദ്ധമായ അവിശുദ്ധ സഖ്യങ്ങളെ വിജയകരമായി അതിജീവിക്കാൻ ബിജെപിക്ക് സാധിക്കുമെന്നും നഡ്ഡ അഭിപ്രായപ്പെട്ടിരുന്നു.

മഹാരാഷ്ട്രയിലെ സഖ്യസർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും വരുന്ന ഏപ്രിൽ മാസത്തിൽ സംസ്ഥാനത്ത് ‘ഓപ്പറേഷൻ ലോട്ടസ്‘ പ്രാവർത്തികമാക്കാൻ രാജ്യം ഭരിക്കുന്ന പാർട്ടി നീക്കം നടത്തുകയാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ നേരത്തെ ആരോപിച്ചിരുന്നു.

B4 Admin

Share
Published by
B4 Admin

Recent Posts

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

19 minutes ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

31 minutes ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

59 minutes ago

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ദീപക്കിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…

9 hours ago