Friday, December 26, 2025

ഡെവിൾസ് ബൈബിൾ എന്ന ഒരു ഭീമൻ പുസ്തകം | devil’s bible

ചെക്ക് റിപ്പബ്ലിക്കിലെ ബൊഹമിയ എന്ന സ്ഥലത്ത് പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എഴുതപ്പെട്ട ,
മധ്യകാലഘട്ടത്തെ മഹാത്ഭുതങ്ങളിൽ ഒന്നായി കരുതപ്പെടുന്ന ഒരു ഭീമൻ പുസ്തകമാണ്
ഡെവിൾസ് ബൈബിൾ . മധ്യ കാലഘട്ടങ്ങളിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ കയ്യെഴുത്ത് പുസ്തകം ആണിത് .

900 മില്ലീമീറ്റർ നീളവും 505 മില്ലീമീറ്റർ വീതിയും 75 കിലോ ഭാരവുമുള്ള ഈ ഗ്രന്ഥം എഴുതപ്പെട്ടിരിക്കുന്നത് ലത്തീനിലാണ് . 160 കഴുതകളുടെ തോല് കൊണ്ടുണ്ടാക്കിയ 624 പേജുകളാണ് ഇതിനുള്ളത്. ലാറ്റിൻ Vulgate ബൈബിളും അനുബന്ധ ലേഖനങ്ങളും ആണ് ഇതിൽ പ്രധാനമായും എഴുതിയിരിക്കുന്നത്

Related Articles

Latest Articles