Tuesday, May 14, 2024
spot_img

വിനായക ചതുർത്ഥിയെ വരവേൽക്കാനൊരുങ്ങി ഭക്തർ !തിരുവട്ടാർ ശ്രീ വിനായക സ്വാമി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി മഹോത്സവത്തിന്റെ ഭാഗമായുള്ള പൂജകളാരംഭിച്ചു

തിരുവട്ടാർ ശ്രീ വിനായക സ്വാമി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി മഹോത്സവത്തിന്റെ ഭാഗമായുള്ള പൂജ ഇന്ന് വൈകുന്നേരം മൂന്ന് മണിമുതൽ ഏഴ് മണിവരെ നടക്കും. ഗണപതിഹോമം, ആനയൂട്ട്, ഗജപൂജ തുടങ്ങിയ തുടങ്ങിയവ പൂജയുടെ ഭാഗമായി ഉണ്ടാകും. വൈന്നേരം മൂന്ന് മണിയോടെ ഗജപൂജ, ആനയൂട്ട് എന്നിവയോടെയാണ് പൂജ ആരംഭിച്ചു . നാല് മണിക്ക് അഭിഷേക പൂജ, അപ്പമുട്ട് ആറ് മണിക്ക് ദീപാരാധന തുടങ്ങിയവയും പൂജയുടെ ഭാഗമായി നടക്കും. ആനയൂട്ട് നേർച്ച നടത്താൻ കരിമ്പ് ശർക്കര പഴം എന്നിവ ഭക്തജനങ്ങൾ കൊണ്ടുവരേണ്ടതാണെന്ന് ക്ഷേത്ര കമ്മിറ്റിയംഗങ്ങൾ അറിയിച്ചു. എല്ലാ ഭക്തജനങ്ങളും ഈ പൂജയിൽ പങ്കെടുക്കണമെന്നും കമ്മിറ്റിയംഗങ്ങൾ അഭ്യർത്ഥിച്ചു.

വിനായക സ്വാമിയെ പൂജിച്ച് നടത്തുന്ന എല്ലാ കാര്യങ്ങളും തടസ്സമില്ലാതെ നടക്കും എന്നതാണ് ഐതിഹ്യം. അതിനാൽ തന്നെ എല്ലാ മംഗള കർമ്മത്തിലും ഗണപതി ഹോമത്തോടെയാണ് ആരംഭിക്കുന്നത്. എല്ലാ ക്ഷേത്രത്തിലും ഗണപതിക്ക് നിർബന്ധമായും ആദ്യ സ്ഥാനമുണ്ട്. ലോകത്തിൻറെ പ്രധാനമായ മഹാദേവൻ ഗണപതിയെ മൂല ദൈവമായാണ് വച്ചിട്ടുള്ളത് .ശ്രീ മഹാഗണപതിയെ അവതാര ദിവസം തന്നെയാണ് വിനായക ചതുർത്തിയായി ആഘോഷിക്കുന്നത്. ഗണപതിയുടെ ജന്മദിനം ശിവൻറെ ആദ്യത്തെ ദൈവമായിട്ടാണ് ഗണപതിയെ ലോകം മുഴുവനും വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. ഭക്ഷണം ഇഷ്ടപ്പെടുന്ന ഗണപതിയുടെ അന്നത്തെ ദിവസം (മോദകം എള്ളുണ്ട തേങ്ങ )എന്നിവ കൊണ്ട് നിവേദ്യം നടത്തും.

Related Articles

Latest Articles