Thursday, May 2, 2024
spot_img

അതിതീവ്ര കോവിഡ് വ്യാപനം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രത്യേക യോഗം ഇന്ന്; ക്ഷേത്രങ്ങളിൽ ഭക്തർക്ക് നിയന്ത്രണമേർപ്പെടുത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് പൊതുവിൽ ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക തിരുവിതാംകൂർ (Travancore Devaswom Board) ദേവസ്വം ബോർഡ് യോഗം ഇന്ന് നടക്കും.

യോഗത്തിൽ ക്ഷേത്രങ്ങളിലേക്കുള്ള ഭക്തരുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യത്തിലുൾപ്പെടെ തീരുമാനമെടുക്കുമെന്നാണ് സൂചന. അതേസമയം ഡബ്ലുഐപിആർ 30 കൂടുതലുള്ള ജില്ലകളിൽ മതപരമായ ചടങ്ങുകളും നിയന്ത്രിച്ചിട്ടുണ്ട്. അതിനാൽ ക്ഷേത്രങ്ങളിലെത്തുന്ന ഭക്തരുടെ എണ്ണവും നിയന്ത്രിക്കുന്നത് ബോർഡ് യോഗം ചർച്ച ചെയ്യും. ഇതോടൊപ്പം ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ ആചാരങ്ങൾ മാത്രമായി ചുരുക്കുന്നതിനെക്കുറിച്ചും ബോർഡ് ഇന്ന് തീരുമാനമെടുക്കും.

എന്നാൽ സംസ്ഥാനത്തെ കോവിഡ് വ്യാപനം തീവ്രമാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയർന്നു. ഇന്നലെ പ്രതിദിന കൊവിഡ് കേസുകൾ പതിനെട്ടായിരം കടന്നപ്പോൾ ഇന്നലത്തെ ടിപിആർ 30.55 ശതമാനമായി. ദിവസങ്ങളുടെ ഇടവേളയിൽ സംസ്ഥാനത്തെ കോ വിഡ് ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷത്തിന് മുകളിലായിരിക്കുകയാണ്.

Related Articles

Latest Articles