Sabarimala

ഭക്തജനങ്ങൾക്ക് ഇനി ബുദ്ധിമുട്ടുണ്ടാകില്ല ! തിരുവാഭരണ പാതയിലുള്ള പ്രശ്നങ്ങൾ തിരിച്ചറിയാനും സുരക്ഷ വിലയിരുത്തുവാനും നേരിട്ടെത്തി നിഷാന്തിനി ഐപിഎസ്; വിവരങ്ങൾ ആരാഞ്ഞത് ആചാരം ലംഘനം നടത്താതെ ഘോഷയാത്ര സംഘത്തോടൊപ്പം യാത്ര ചെയ്ത്

തിരുവാഭരണ ഘോഷയാത്ര അട്ടത്തോട് എത്തിയപ്പോൾ അയ്യപ്പഭക്തർ ഒന്ന് അമ്പരന്നു. കറുത്ത വസ്ത്രമണിഞ്ഞ യുവതി ഘോഷയാത്രയ്‌ക്കൊപ്പം നടക്കുന്നു. സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥർ വഴി ആളെ തിരിച്ചറിഞ്ഞതോടെ ഭക്തരുടെ മുഖത്ത് അത്ഭുതമായി. തീർത്ഥാടകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാനും തിരുവാഭരണ പാതയിലുള്ള പ്രശ്നങ്ങൾ തിരിച്ചറിയാനും സുരക്ഷ വിലയിരുത്തുവാനും അന്വേഷിച്ചറിയാൻ നേരിട്ടെത്തിയ നിഷാന്തിനി ഐപിഎസ് ആയിരുന്നു ആ സ്ത്രീ. ആചാരം ലംഘിക്കപ്പെടാതിരിക്കാനായി മല കയറാതെ അട്ടത്തോട് മുതൽ പമ്പ വരെയാണ് തിരുവാഭരണ സംഘത്തോടൊപ്പം അവർ യാത്ര ചെയ്തത്.

പാതയിൽ ഉള്ള പ്രശ്നങ്ങൾ പഠിക്കുവാനും സുരക്ഷ വിലയിരുത്തുന്നതിനുമൊപ്പം വരും വർഷങ്ങളിൽ എന്തൊക്കെ സൗകര്യങ്ങളാണ് ഭക്തർക്കായി ചെയ്തു നൽകേണ്ടതെന്ന കാര്യങ്ങൾ മനസ്സിലാക്കുന്നതിന്റെ ഭാഗമായിരുന്നു ഐപിഎസ് ഉദ്യോഗസ്ഥ നേരിട്ടെത്തിയത്. ഇതാദ്യമായിട്ടാണ് ഐപിഎസ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥ തിരുവാഭരണ യാത്ര സംഘത്തോടൊപ്പം സഞ്ചരിക്കുന്നത്.

Anandhu Ajitha

Recent Posts

‘130 കോടി ജനങ്ങളുള്ള ആണവശക്തിയായ ഭാരതം ആരേയും ഭയന്ന് സ്വന്തം അവകാശങ്ങൾ ഉപേക്ഷിക്കില്ല’; പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് അമിത്ഷാ

കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…

2 seconds ago

കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

8 mins ago

വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണെന്ന് പെൺകുട്ടി; നിർണായക മൊഴി പുറത്ത്!

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ…

40 mins ago

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

1 hour ago

ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും അനാസ്ഥ? രോഗി ഗുരുതരാവസ്ഥയിൽ ആയിട്ടും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണം; അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം

ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ…

1 hour ago

ശക്തി ജയിക്കാത്തിടത്ത് ബുദ്ധി വിജയിച്ചു ! സ്പാർട്ടയുടെ വജ്രായുധമായ ഒരു കുതിരയുടെ കഥ

ശക്തി ജയിക്കാത്തിടത്ത് ബുദ്ധി വിജയിച്ചു ! സ്പാർട്ടയുടെ വജ്രായുധമായ ഒരു കുതിരയുടെ കഥ

2 hours ago