Tuesday, September 22, 2026

യാത്രക്കാരെ കയറ്റാതെ പറന്ന ഗോ ഫസ്റ്റ് എയര്‍വേയ്‌സിന് കാരണം കാണിക്കല്‍ നോട്ടീസുമായി ഡിജിസിഎ ;യാത്ര മുടങ്ങിയ യാത്രക്കാരുടെ രൂക്ഷ വിമർശനത്തെ തുടർന്നാണ് നടപടി

ബെംഗളുരു: യാത്രക്കാരെ വിമാനത്തില്‍ കയറ്റാതെ പറന്നതിന് പിന്നാലെ രൂക്ഷ വിമർശനവുമായി യാത്ര മുടങ്ങിയ യാത്രക്കാർ രംഗത്ത്.ഗോ ഫസ്റ്റ് എയര്‍വേസിന് ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചു.യാത്രക്കാർ ട്വിറ്ററിലടക്കം പ്രതിഷേധവുമായാണ് രംഗത്തെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 6.30 ന് ബെംഗളുരുവില്‍ നിന്നും ദില്ലിയിലേക്ക് തിരിച്ച ജി 8 116 വിമാനമാണ് 55 യാത്രക്കാരെ കയറ്റാന്‍ മറന്നുപോയത്. യാത്രക്കാരെ നാല് ബസുകളിലായാണ് വിമാനത്തിന് അടുത്തേക്ക് കൊണ്ടുപോയത്. 55 യാത്രക്കാര്‍ ബസില്‍ വിമാനത്തില്‍ കയറാന്‍ കാത്തിരിക്കുമ്പോഴാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്.

മണിക്കൂറുകള‍ക്ക് ശേഷമാണ് ഈ യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ സീറ്റുകള്‍ തരപ്പെടുത്താനായത്. സംഭവത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ ഗോ ഫസ്റ്റ് വിശദീകരണം നല്‍കണം. 53 യാത്രക്കാര്‍ക്ക് പകരം യാത്രാ സംവിധാനം ഏര്‍പ്പെടുത്തിയെന്നും രണ്ട് പേര്‍ക്ക് ടിക്കറ്റിന്‍റെ പണം തിരിച്ച് നല്‍കിയെന്നും ഗോ ഫസ്റ്റ് ഇതിനോടകം അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles