Thursday, October 29, 2026

വിദേശത്തു സുഖവാസം കഴിഞ്ഞു മടങ്ങി എത്തിയ ഡിജിപിയെ നിരീക്ഷണത്തിൽ വയ്ക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം : ബ്രിട്ടണ്‍ യാത്ര കഴിഞ്ഞ് വന്ന സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റയെ നീരീക്ഷണത്തില്‍ വെയ്ക്കണം എന്ന് കെപിസിസി പ്രസിന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ത്. രോഗബാധിത മേഖലയില്‍ നിന്നു മടങ്ങിയെത്തിയ ഡിജിപി നിരവധി പരിപാടികളില്‍ പങ്കെടുത്തതായി വിവരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘മാര്‍ച്ച്‌ 4 മുതല്‍ യൂണിവേഴ്‌സല്‍ സ്‌ക്രീനിംഗ് ആരംഭിച്ചതായിട്ടും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇകേരളത്തില്‍ ഉള്‍പ്പെടെ എത്തിയിട്ടുള്ള എല്ലാ വിദേശപൗരന്മാരും, വിദേശത്ത് നിന്ന് തിരികെയെത്തിയ ഇന്ത്യക്കാരും നിരീക്ഷണത്തിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ബാധകമായ ഈ നിബന്ധന പൊലിസ് മേധാവിക്ക് ബാധകമാക്കണം എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Related Articles

Latest Articles