തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രക്ക് പിന്നാലെ ഡിജിപി ലോക്നാഥ് ബെഹ്‌റയും വിദേശയാത്രക്കൊരുങ്ങുന്നു. ദുബായ് പൊലീസ് സ്റ്റേഷനിലെ സാങ്കേതികവിദ്യ പഠിക്കാനാണ് ഡിജിപി ലോക്നാഥ് ബെഹ്റ ദുബായ് സന്ദർശിക്കുന്നത് . എസ്‍പി ദേബേഷ് കുമാർ ബെഹ്റയും ഡിജിപിയെ അനുഗമിക്കുന്നുണ്ട് .ഈ മാസം 18 മുതൽ 20 വരെ ഇരുവരും ദുബായിലുണ്ടാകും.
നേരത്തെ യുഎഇ സന്ദര്‍ശനത്തിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജുമൈറയിലെ സ്മാര്‍ട് പൊലീസ് സ്റ്റേഷനില്‍ സന്ദർശനം നടത്തിയിരുന്നു .സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ ദുബായ് പോലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് വിവരിച്ചു കൊടുത്തു. ഇതിന് പിന്നാലെയാണ് ദുബായിലെ ഓട്ടോമാറ്റിക് പൊലീസ് സ്റ്റേഷൻ സന്ദർശിക്കാൻ സർക്കാർ ഡിജിപിക്ക് അനുമതി നൽകിയത്.

