Saturday, December 13, 2025

ധനുഷിന്റെ ‘വാത്തി’ ഒടിടിയിലേക്ക് ; ട്രീമിംഗ് നെറ്റ്ഫ്ലിക്സിൽ

തമിഴകത്തിന്റെ പ്രിയ താരം ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘വാത്തി’. മലയാളി നടിയായ സംയുക്തയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വാത്തിയുടെ റിലീസ് മുതൽ തന്നെ മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. എന്നാൽ ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. മാര്‍ച്ച് 17നാണ് ഒടിടിയില്‍ ചിത്രത്തിൻറെ പ്രദര്‍ശനം തുടങ്ങുക

വെങ്കി അറ്റ്‍ലൂരിയാണ് ചിത്രത്തിൻറെ സംവിധായകൻ. നെറ്റ്‍ഫ്ലിക്സിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Related Articles

Latest Articles