Dhathangadi boat race: Registration of small boats from October 9
കോട്ടയം: ചാമ്പ്യൻസ് ലീഗ് വള്ളംകളിയുടെ ഭാഗമായുള്ള താഴത്തങ്ങാടി വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്ന ചെറുവള്ളങ്ങളുടെ രജിസ്‌ട്രേഷൻ ഒക്‌ടോബർ ഒൻപതിന് ആരംഭിക്കും. ചാമ്പ്യൻസ് ലീഗ് വള്ളം കളി നടത്തിപ്പുമായി ബന്ധപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ അധ്യക്ഷതയിൽ താഴത്തങ്ങാടി വെസ്റ്റ് ക്ലബിൽ പ്രാദേശിക ആലോചനയോഗം ചേർന്നു.
ഒൻപതു ചുണ്ടൻവള്ളങ്ങളാണ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ പങ്കെടുക്കുന്നത്.
താഴത്തങ്ങാടി വള്ളംകളി മുൻകാലങ്ങളിൽ നടന്ന തീയ്യതിയിൽ തന്നെ വരുംവർഷങ്ങളിലെങ്കിലും നടത്താൻ ശ്രമിക്കണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നിർദേശിച്ചു. താഴത്തങ്ങാടി വള്ളംകളിയോടനുബന്ധിച്ചു പൈതൃകമഹോത്സവും നടപ്പാക്കാനുള്ള നടപടികൾക്കായി വിനോദസഞ്ചാര വകുപ്പ് ശ്രമിക്കണമെന്നും എം.എൽ.എ. നിർദേശിച്ചു.
തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ അജയൻ കെ. മേനോൻ, വൈസ് പ്രസിഡന്റ് രശ്മി പ്രമോദ്, സ്ഥിരം സമിതി അധ്യക്ഷൻ കെ.ആർ. അജയ്, കോട്ടയം നഗരസഭാംഗങ്ങളായ കെ.ബി. സന്തോഷ്‌കുമാർ, ജിഷ ജോഷി, ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്തംഗം എ.എം. ബിനു, തിരുവാർപ്പ് ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എം. ഷൈനിമോൾ, സമീന, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, ഡി.ടി.പി.സി. സെക്രട്ടറി റോബിൻ സി. കോശി, വെസ്റ്റ് ക്ലബ് പ്രസിഡന്റ് ലിയോ മാത്യൂ എന്നിവർ ആലോചനായോഗത്തിൽ പങ്കെടുത്തു.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…