Wednesday, January 7, 2026

വയസ്സായാൽ ഇനി എന്ത് ചെയ്യും ? അതിന് വയസായാൽ അല്ലെ .. 41-ാം വയസ്സിൽ ഗാലറിയിലേക്ക് പടുകൂറ്റൻ സിക്സ് പായിച്ച് ധോണി; വീഡിയോ

അഹമ്മദാബാദ് : ഇന്ത്യൻ പ്രീമിയര്‍ ലീഗിലെ ഉദ്‌ഘാടന മത്സരത്തിൽ ആരാധകരെ ആവേശത്തിലാക്കി ചെന്നൈ നായകൻ എം.എസ്. ധോണിയുടെ പടുകൂറ്റൻ സിക്സ്. തലയുടെ സിക്സ് ഗാലറിയിലെ ആരാധകർ ആഘോഷമാക്കി മാറ്റി. 41 വയസ്സുകാരനായ ധോണി മത്സരത്തിൽ അവസാന ഓവറുകളിലാണു ബാറ്റിങ്ങിന് ഇറങ്ങിയത്. 20–ാം ഓവറിൽ ജോഷ്വ ലിറ്റിലിന്റെ പന്താണു ധോണി ഗാലറിയിലേക്ക് പായിച്ചത്. ഏഴു പന്തുകൾ നേരിട്ട ധോണി 14 റൺസുമായി പുറത്താകാതെ നിന്നു. ഇതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി 200 സിക്‌സുകള്‍ തികയ്‌ക്കുന്ന ആദ്യ താരമായി എം.എസ്. ധോണി റെക്കോർഡിട്ടു. സജീവ ക്രിക്കറ്റിനോട് വിടപറഞ്ഞ ധോണിയുടെ തകർപ്പൻ സിക്സർ സാമൂഹ്യ മാദ്ധ്യമങ്ങളിലും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

അതേസമയം ആദ്യ ഉദ്‌ഘാടന മത്സരത്തിൽ തോൽവിയോടെ തുടങ്ങാനായിരുന്നു ചെന്നൈ സൂപ്പർ‌ കിങ്സിന്റെ വിധി . അഞ്ച് വിക്കറ്റിനാണു ഗുജറാത്തിന്റെ വിജയം. ചെന്നൈ ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നാലു പന്തുകൾ ബാക്കി നിൽക്കെ ഗുജറാത്ത് മറികടന്നു. ശുഭ്മൻ ഗില്ലിന്റെ അർധ സെഞ്ചറി പ്രകടനത്തിന് പുറമെ അവസാന ഓവറുകളിൽ രാഹുൽ തെവാത്തിയയും റാഷിദ് ഖാനും കത്തിക്കയറിയപ്പോൾ ഗുജറാത്ത് വിജയത്തിലെത്തി.

Related Articles

Latest Articles