Wednesday, September 23, 2026

ധ്യാൻചന്ദ് അവാർഡ് ഇനി മുതൽ ‘അർജുന അവാർഡ് ലൈഫ് ടൈം’

ദില്ലി : കേന്ദ്ര കായിക മന്ത്രാലയം കായികരംഗത്തെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന ധ്യാൻചന്ദ് പുരസ്കാരത്തിന് പുതുക്കിയ പേരിട്ടു. ഭാരതത്തിലെ പ്രശസ്ത ഹോക്കി താരം മേജർ ധ്യാൻചന്ദിന്റെ പേരിൽ നൽകിയിരുന്ന പുരസ്കാരം ഇനി മുതൽ “അർജുന അവാർഡ് (ആജീവനാന്ത അംഗീകാരം)” എന്ന പേരിൽ അറിയപ്പെടും. ഈ പുരസ്കാരത്തിൽ മെഡലും പ്രശസ്തിപത്രവും 5,00,000 രൂപയുടെ ക്യാഷ് അവാർഡുമാണ് ഉൾപ്പെടുന്നത്.

കായിക മന്ത്രാലയം അറിയിച്ചതനുസരിച്ച്, ധ്യാൻചന്ദ് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ഇനി ‘അർജുന അവാർഡ് ലൈഫ് ടൈം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ, നാല് വർഷ കാലയളവിലെ കായിക മികവിന് നൽകുന്ന അർജുന പുരസ്കാരം തുടരും. അതേസമയം, രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം എന്നതിനു പകരംമേജർ ധ്യാൻചന്ദ് ഖേൽ രത്ന എന്ന് നാമകരണം ചെയ്തിരുന്നു.

ഓളിമ്പിക് ഗെയിംസ്, പാരാലിമ്പിക് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ മികവ് തെളിയിച്ച വ്യക്തികൾക്കാണ് ഈ പുരസ്കാരം നൽകുന്നത്. 2023-ൽ ബാഡ്മിന്റൺ താരം മഞ്ജുഷ കൻവാർ, ഹോക്കി താരം വിനീത് കുമാർ, കബഡി താരം കവിത സെൽവരാജ് എന്നിവർക്ക് ഈ പുരസ്കാരം ലഭിച്ചു. 2002-ൽ സ്ഥാപിതമായ ഈ പുരസ്കാരം, കായിക രംഗത്ത് മഹാനായ മേജർ ധ്യാൻചന്ദിന്റെ പേരിലാണ് അറിയപ്പെടുന്നത്.

Related Articles

Latest Articles