Tuesday, May 14, 2024
spot_img

നവരത്‌നങ്ങളിലെ വജ്രം എല്ലാവര്‍ക്കും ധരിക്കാവുന്ന ഒന്നല്ല ; ഈ മാന്ത്രിക രത്നത്തിന്റെ സവിശേഷതകൾ ഇതാണ്

നവരത്‌നങ്ങളില്‍ ഏറ്റവും കാഠിന്യമുള്ള രത്‌നമാണ് വജ്രം. ഭാരതീയ ജ്യോതിഷ പ്രകാരം നവഗ്രഹങ്ങളിലെ ശുക്രന്റെ രത്‌നമാണിത്. ഭരണി, പൂരം, പൂരാടം തുടങ്ങിയ നാളുകാരുടെ ജന്മനക്ഷത്ര രത്‌നവുമാണിത്. ശുക്രന്റെ പ്രീതി നേടാനും ഗ്രഹദോഷങ്ങളില്‍ പരിഹാരമായും ഒക്കെ ഈ രത്‌നം ധരിക്കാവുന്നതാണ് ജ്യോതിഷ-രത്‌നശാസ്ത്രം പ്രകാരം എല്ലാവര്‍ക്കും ധരിക്കാവുന്ന ഒരു രത്‌നമല്ല വജ്രം. ഗ്രഹനില പരിശോധിച്ചതിന് ശേഷം ജ്യോതിഷികളുടെ നിര്‍ദ്ദേശപ്രകാരം രത്‌നം ധരിക്കുന്നതാണ് ഉത്തമം.
വജ്രം ശരിയായി ധരിച്ചാല്‍ അനുഗ്രഹപ്രദമാണ്. അതേസമയം വിധിപ്രകാരമല്ലാതെ ധരിച്ചാല്‍ പല ദുരിതങ്ങളും ദോഷങ്ങളും അനുഭവിക്കേണ്ടി വരും.

നവഗ്രഹങ്ങളില്‍ നിങ്ങളുടെ ഭാഗ്യഗ്രഹത്തെ പ്രീതിപ്പെടുത്തിയാല്‍ ഗര്‍ഭാശയ രോഗങ്ങള്‍, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, ലൈംഗിക രോഗങ്ങള്‍, ലൈംഗിക വിരക്തി എന്നിവ മാറാനായി വജ്രം ധരിക്കുന്നത് നല്ലതാണ്. സന്താനയോഗം, ശരീരപുഷ്ടി, സൗന്ദര്യം എന്നവയ്ക്കായും ഇത് ധരിക്കാം. കലാമേഖല, സൗന്ദര്യമേഖല, മാധ്യമമേഖല, ടെലിവിഷന്‍ സിനിമാ രംഗം, വസ്ത്ര ആഭരണ മേഖല, മെഡിക്കല്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കര്‍മ്മമണ്ഡലത്തില്‍ കീര്‍ത്തിയും അംഗീകാരവും നേടാന്‍ വജ്രം ധരിക്കുന്നത് ഗുണകരമാണ്.

Related Articles

Latest Articles