Monday, May 20, 2024
spot_img

ഭരണത്തിലിരുന്നപ്പോൾ ഏകാധിപതി;
അധികാരം പോയപ്പോൾ ശത്രുക്കളെ പേടിച്ച് ഓടിയൊളിക്കുന്ന ഭീരു;
ജീവിതത്തിന്റെ രണ്ടു ധ്രുവങ്ങളും കണ്ടു പതനത്തിലേക്ക് പതിച്ച മുഷറഫ്

അർഹതയുള്ളവരെ തഴഞ്ഞാണ് ഇന്ന് അന്തരിച്ച പാകിസ്ഥാന്റെ മുൻ പ്രസിഡന്റിനെ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പിന്തുണയോടെ മുഷറഫ് കരസേനാ മേധാവിയാകുന്നത്.
തന്റെ ചതിയുടെ രാഷ്ട്രീയം അന്ന് മുതൽ നടപ്പിലാക്കാൻ അയാൾ ആരംഭിച്ചിരുന്നു.

1998ൽ, ഭരണത്തിൽ സൈന്യത്തിനു അർഹമായ സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട കരസേനാ മേധാവി ജഹാംഗിർ കാറമത്തിന്റെ രാജിവച്ചു. അടുത്ത കരസേനാ മേധാവിയാകേണ്ട അലി ഖലിഖാനെ തഴഞ്ഞു പ്രധാനമന്ത്രിയായിരുന്ന ഷെരീഫ് മുഷറഫിനെ നിയമിക്കുന്നു. തുടർന്ന് ഖലിഖാനും മറ്റ് രണ്ട് മുതിർന്ന ജനറൽമാരും രാജിവച്ചു. പഞ്ചാബി ഓഫിസർ ക്ലാസ്സിന്റെ ഭാഗമല്ലാത്തതിനാൽ സൈന്യത്തിൽ വലിയൊരു വിഭാഗത്തിന്റെ പിന്തുണ മുഷറഫിനു ലഭിക്കില്ല എന്നായിരുന്നു ഷെരീഫിന്റെ കണക്കുകൂട്ടൽ.

എന്നാൽ ഈ ധാരണ തെറ്റായിരുന്നുവെന്ന് തെളിക്കാൻ മുഷറഫിന് 1 വർഷം പോലും വേണ്ടിവന്നില്ല. 1999ലെ കാർഗിലിലെ പാക് പട്ടാളം കാർഗിലിലേക്ക് നുഴഞ്ഞു കയറിയപ്പോൾ അത് പാക് പ്രധാനമന്ത്രിപോലും അറിഞ്ഞിരുന്നില്ല. അപ്രതീക്ഷതമായ മുഷറഫിന്റെ നീക്കങ്ങൾ അലോസരപ്പെടുത്തിയതോടെ 1999 ഒക്ടോബറിൽ ശ്രീലങ്കൻ സന്ദർശനത്തിനിടെ മുഷറഫിനെ നവാസ് ഫെരീഫ് സൈനികമേധാവി സ്ഥാനത്തുനിന്ന് നീക്കി.തിരിച്ചെത്തിയ മുഷറഫിന്റെ വിമാനത്തിന് കറാച്ചിയിൽ ഇറങ്ങാൻ അനുമതി നൽകിയില്ല. ഏറെനേരം ആകാശത്തു വട്ടമിട്ട ശേഷം, ഇന്ധനം തീരുന്നതിനു തൊട്ടുമുൻപാണ് മുഷറഫിന്റെ വിമാനം നിലംതൊട്ടത്.

പ്രതികാരം മൂത്ത് മുഷറഫ്സൈനിക അട്ടിമറിയിലൂടെ ഭരണം പിടിച്ച് ഷരീഫിനെ പുറത്താക്കുക മാത്രമല്ല ജയിലിലടയ്ക്കുകയും ചെയ്തു. പിന്നീട് മുഷറഫുമായി ഒത്തുതീർപ്പിലെത്തി ഷരീഫും കുടുംബവും പിന്നീട് രാജ്യം വിട്ട് പലായനം ചെയ്തു .

നീണ്ട 8 വർഷത്തെ ദുർഭരണത്തിലൂടെ മിത്രങ്ങളായവരെയൊക്കെയും മുഷറഫ് ശത്രുക്കളാക്കി മാറ്റി. ജനപിന്തുണ നഷ്ടമായ മുഷറഫിന് നീതിപീഠത്തോട് ഇടഞ്ഞ് ചീഫ് ജസ്റ്റിസ് ഇഫ്തിഖാർ ചൗധരിയെ മാർച്ചിൽ പുറത്താക്കി; പിന്നാലെ നൂറിലേറെ ന്യായാധിപന്മാരെയും പിരിച്ചുവിട്ടു. പാകിസ്ഥാനിലെ അനുകൂല സാഹചര്യം മനസിലാക്കിയ പ്രവാസത്തിലായിരുന്ന നവാസ് ഷരീഫും ബേനസീർ ഭൂട്ടോയും നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു. എന്നാൽ സെപ്റ്റംബറിൽ പാക്കിസ്ഥാനിൽ പറന്നിറങ്ങിയ ഷരീഫിനെ മുഷറഫ് സൗദിയിലേക്കു തിരിച്ചയച്ചു.

മുഷറഫിനെ വെല്ലുവിളിച്ച് നവംബറിൽ ഷരീഫ് വീണ്ടും പാക്കിസ്ഥാനിൽ മടങ്ങിയെത്തി. അതിനും ഒരു മാസം മുൻപ് ബേനസീർ ഭൂട്ടോ ഒക്ടോബറിൽ തിരിച്ചെത്തിയപ്പോൾത്തന്നെ ചാവേർ ബോംബാക്രമണമുണ്ടായെങ്കിലും അവർ രക്ഷപ്പെട്ടു.എന്നാൽ ഡിസംബർ 27നു തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ബേനസീർ കൊല്ലപ്പെട്ടു. 2008 ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പിൽ സഹതാപതരംഗം ബേനസീറിന്റെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) വൻ വിജയം നേടിക്കൊടുത്തു.

തൊട്ടു പിന്നാലെ ബേനസീറിന്റെ ഭർത്താവ് ആസിഫ് അലി സർദാരി പ്രസിഡന്റായി. 2013ലെ തിരഞ്ഞെടുപ്പിൽ നവാസ് ഷരീഫ് അധികാരത്തിൽ തിരിച്ചെത്തി. പ്രതികാരം അപ്പോഴും മനസ്സിൽ സൂക്ഷിച്ചിരുന്ന നവാസ് മുഷറഫിനെതിരായ കേസുകൾ ഒന്നൊന്നായി കുഴിമാന്തി പുറത്തെടുത്തു. 2017ൽ ഷരീഫിനെയും സുപ്രീംകോടതി പുറത്താക്കി; 2018ൽ 10 വർഷം തടവിനു ശിക്ഷിച്ചു. അതോടെ ഫലത്തിൽ രണ്ടുപേർക്കും ഒരേ ഗതിയായി. നാടുവിട്ടതിനാൽ മാത്രം മുഷറഫ് ജയിലിലായില്ല ., രോഗബാധിതനായ മുഷറഫ് ദുബായിൽ ആശുപത്രിയിലായി. പിന്നീട് ലണ്ടനിലുമെത്തി.

വിദേശത്തു ചികില്സയിലിരിക്കെ മുഷറഫ് ഓൾ പാക്കിസ്‌ഥാൻ മുസ്‌ലിം ലീഗ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. അധികാരം തിരികെ പിടിക്കുക എന്ന ലക്ഷ്യത്തിൽ രൂപീകസരിച്ച പാർട്ടിക്ക് ജനങ്ങളെ ആകർഷിക്കാൻ സംഘടനയ്‌ക്കു കഴിഞ്ഞില്ല. 2013 മാർച്ചിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി പാക്കിസ്ഥാനിൽ തിരിച്ചെത്തിയ മുഷറഫിനു മത്സരിക്കാനായില്ല എന്നുമാത്രമല്ല നാഷണൽ അസംബ്ലിയിലേക്കു മത്സരിക്കാൻ നൽകിയ എല്ലാ പത്രികകളും തള്ളപ്പെടുകയും തൊട്ടു പിന്നാലെ അറസ്‌റ്റ് ചെയ്യപ്പെട്ട് വീട്ടുതടങ്കലിലാകുകയും ചെയ്തു.

പ്രസിഡന്റായിരുന്ന അവസാന ഘട്ടത്തിൽ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ഇഫ്‌തിഖാർ മുഹമ്മദ് ചൗധരി ഉൾപ്പെടെ അറുപതോളം ജഡ്‌ജിമാരെ തടങ്കലിലാക്കിയതു സംബന്ധിച്ച കേസിലായിരുന്നു അറസ്റ്റ്. മുബേനസീർ ഭൂട്ടോയ്‌ക്കു സുരക്ഷാസംവിധാനം ഏർപ്പാടുചെയ്‌തു കൊടുക്കാതെ അവരുടെ മരണത്തിനിടയാക്കി എന്നതുൾപ്പെടെയുള്ള ഗുരുതരമായ കേസുകളും മുഷറഫിന്റെ തലയിൽ ചുമത്തപ്പെട്ടു. 2014ൽ മുഷറഫിനുമേൽ പ്രത്യേക കോടതി വധശിക്ഷവരെ ലഭിക്കാവുന്ന രാജ്യദ്രോഹ കുറ്റം ചുമത്തി.

2016 മാർച്ചിൽ, വിദേശയാത്രാ നിരോധനം നീക്കിയതിനെത്തുടർന്ന്, ചികിത്സയ്ക്കായി മുഷറഫ് ദുബായിലെത്തി. പിന്നീട് പാക്കിസ്ഥാനിലേക്ക് മടങ്ങി ചെല്ലാൻ അയാൾ ധൈര്യപ്പെട്ടില്ല.2017ൽ, ബേനസീർ ഭൂട്ടോ വധക്കേസിൽ മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പാക്ക് ഭീകരവിരുദ്ധ കോടതി പ്രഖ്യാപിച്ചു. 2018ൽ എം,മുഷറഫിന്റെ ദേശീയ തിരിച്ചറിയൽ കാർഡും പാസ്പോർട്ടും പാക്കിസ്ഥാൻ സർക്കാർ സസ്പെൻഡ് ചെയ്തു. ഒരിക്കൽ പാക്കിസ്ഥാൻ അടക്കി വാണ മുഷറഫിന് അന്ത്യസമയത്ത് പാക്കിസ്ഥാന്റെ തിരിച്ചറിയൽ രേഖകൾ പോലും നിഷേധിക്കപ്പെട്ടു.

Related Articles

Latest Articles