Sunday, June 2, 2024
spot_img

മ്യൂസിയത്തിന് സമീപം രാത്രിയിൽ സ്ത്രീയ്ക്ക് നേരെയുണ്ടായ ആക്രമണം;സ്വമേധയാ കേസെടുത്ത് വനിതാ കമ്മിഷൻ

തിരുവനന്തപുരം:മ്യൂസിയത്തിന് സമീപം രാത്രിയിൽ സ്ത്രീയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ
സ്വമേധയാ കേസെടുത്ത് വനിതാ കമ്മിഷൻ.കൂടാതെ ഈ വിഷയത്തിൽ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ മ്യൂസിയം സ്റ്റേഷൻ ഹൗസ് ഓഫീസറോട് ആവശ്യപ്പെട്ടു.ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് ജാഗ്രത പാലിക്കണമെന്ന് കേരള വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി പറഞ്ഞു. സിസിടിവികൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും ശക്തമായ പോലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്നും അഡ്വ. പി. സതീദേവി പറഞ്ഞു.

ആൾക്കൂട്ടത്തിനൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് സ്ത്രീയ്ക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. രണ്ടുപേർ ബൈക്കിലെത്തി സ്ത്രീയെ കടന്നുപിടിക്കുകയായിരുന്നു. ഇപ്പോഴും പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ല. രണ്ട് സിസിടിവി ദൃശ്യങ്ങൾ കിട്ടിയെങ്കിലും അതൊന്നും വ്യക്തമല്ലാത്തതിനാലാണ് പ്രതികളെ പിടികൂടാൻ വൈകുന്നത്. നാല് മാസത്തിനിടെ തലസ്ഥാന നഗരത്തിൻറെ ഹൃദയഭാഗമായ മ്യൂസിയം പരിധിയിൽ നാലു സ്ത്രീകൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.

Related Articles

Latest Articles