‘ചെറിയൊരു ഓലപ്പടക്കം കണ്ടപ്പോഴേക്കും ഇത്രയും കാട്ടിക്കൂട്ടണോ?’ റോബിനെതിരെ വേദലക്ഷ്മി, വാക്പോര് മുറുകുന്നു
കൊച്ചി: ബിഗ് ബോസ് താരങ്ങളായ റോബിൻ രാധാകൃഷ്ണനും വേദലക്ഷ്മിയും തമ്മിലുള്ള ആരോപണ–പ്രത്യാരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ബിസിനസ് ലക്ഷ്യത്തോടെയാണ് റോബിൻ രാധാകൃഷ്ണൻ ബിജെപിയിൽ ചേർന്നതെന്ന ആരോപണവുമായി വേദലക്ഷ്മി രംഗത്തെത്തിയതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. റോബിന്റേതെന്ന് അവകാശപ്പെടുന്ന ഓഡിയോയും വേദലക്ഷ്മി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.
ബിജെപിയുടെ നയങ്ങളെക്കുറിച്ചോ പാർട്ടിയുടെ തത്വങ്ങളെക്കുറിച്ചോ തനിക്ക് കാര്യമായ അറിവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇഷ്ടമാണെന്നും റോബിൻ പറയുന്നതായി വേദലക്ഷ്മി പുറത്തുവിട്ട ഓഡിയോയിൽ കേൾക്കാം. ബിജെപിയെക്കുറിച്ച് വർഗീയവാദികൾ എന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടാകാറുണ്ടെന്നും ഓഡിയോയിൽ പറയുന്നുണ്ട്.
താൻ രാഷ്ട്രീയത്തിലേക്ക് എത്തിയാൽ രാഷ്ട്രീയക്കാരനായാണ് സംസാരിക്കുകയെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിനൊപ്പം തനിക്ക് വേണ്ടിയും പ്രവർത്തിക്കുമെന്നും റോബിൻ പറയുന്നതായും ഓഡിയോയിൽ വ്യക്തമാകുന്നു. താൻ ഒരു പക്കാ ബിസിനസുകാരനായിരുന്നുവെന്നും ജനങ്ങൾക്കും തനിക്കും വേണ്ടി പ്രവർത്തിക്കുന്നതിൽ തെറ്റില്ലെന്നുമുള്ള പരാമർശങ്ങളും ഓഡിയോയിലുണ്ടെന്നാണ് വേദലക്ഷ്മിയുടെ ആരോപണം.
അതേസമയം, വേദലക്ഷ്മിക്കെതിരെ റോബിൻ രാധാകൃഷ്ണൻ പോലീസിൽ പരാതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. വീഡിയോ പ്രസിദ്ധീകരിക്കുന്ന സമയത്ത് തന്നെ പോലീസ് സ്റ്റേഷനിലെത്തി സംസാരിക്കാനും റോബിൻ വേദലക്ഷ്മിയെ വെല്ലുവിളിച്ചിരുന്നു.
എന്നാൽ തനിക്ക് ജോലിയുള്ളതിനാൽ വിളിച്ചയുടൻ പോലീസ് സ്റ്റേഷനിലെത്താൻ സാധിക്കില്ലെന്നായിരുന്നു വേദലക്ഷ്മിയുടെ മറുപടി. റോബിന്റെ പ്രതികരണത്തെയും വെല്ലുവിളിയെയും പരിഹസിച്ചുകൊണ്ട്, ‘ചെറിയൊരു ഓലപ്പടക്കം കണ്ടപ്പോഴേക്കും എന്തിനാണ് ഇത്രയും കാട്ടിക്കൂട്ടുന്നത്?’ എന്നായിരുന്നു വേദലക്ഷ്മിയുടെ ചോദ്യം.
‘ശരിക്കും തൃശൂർ പൂരം തുടങ്ങുമ്പോൾ എന്താകും നിന്റെ അവസ്ഥ?’ എന്നും വേദലക്ഷ്മി ചോദിച്ചു. ഇരുവരുടെയും പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുന്നതിനിടെ, ആരോപണ–പ്രത്യാരോപണങ്ങൾ കൂടുതൽ ശക്തമാകുകയാണ്.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…