Featured

ഇന്ത്യയിൽ റേഡിയോ ഉപയോഗിക്കാൻ പോലും ലൈസൻസ് വേണമായിരിന്നു; എന്തിന് ? | Radio

ഇന്ത്യയിൽ റേഡിയോ ഉപയോഗിക്കാൻ പോലും ലൈസൻസ് വേണമായിരിന്നു; എന്തിന് ? | Radio

1885-ലെ ഇന്ത്യൻ ടെലഗ്രാഫ് ആക്ട് പ്രകാരമായിരുന്നു ഓൾ ഇന്ത്യ റേഡിയോയിൽ നിന്ന് റേഡിയോ ലൈസൻസ് എടുക്കേണ്ടിയിരുന്നത്. പോസ്റ്റ് ഓഫീസുകൾ വഴിയായിരുന്നു റേഡിയോ ലൈസൻസിങ് നടപടികൾ നടപ്പിലാക്കിയിരുന്നത്. ഇപ്പോൾ കൗതുകം തോന്നുന്ന കാര്യമാണെങ്കിലും റേഡിയോ ലൈസൻസ് ചട്ടങ്ങൾ വളരെ കർശനമായിരുന്നു എന്നാണറിയാൻ കഴിഞ്ഞത്. ഇടയ്ക്കിടെ സ്വാഭാവികമായും പരാതികൾ ഉണ്ടെങ്കിൽ അതിനനുസരിച്ചും പോസ്‌റ്റോഫീസ് അധികൃതർ, പൊലീസുകാർ എന്നിവരടങ്ങിയ സ്‌ക്വാഡ് പരിശോധന നടത്തുകയും ലൈസൻസ് ഇല്ലാത്തതോ പുതുക്കാത്തതോ ആയ റേഡിയോകൾ പിടിച്ചെടുക്കുമായിരുന്നത്രെ.

ഒരു റേഡിയോയ്ക്ക് വേണ്ടി ലൈസൻസ് എടുത്താൽ ലൈസൻസിയ്ക്കും അയാളുടെ കുടുംബാംഗങ്ങൾക്കും മാത്രമേ ആ റേഡിയോ ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. ലൈസൻസിൽ എൻഡോഴ്സ് ചെയ്ത അഡ്രസ്സിൽ മാത്രമേ ആ റേഡിയോ ഉപയോഗിക്കാമായിരുന്നുള്ളൂ. ഡൊമസ്റ്റിക്ക് ലൈസൻസ് വച്ച് പൊതുസ്ഥലത്ത് റേഡിയോ ഉപയോഗിക്കുന്നത് കുറ്റകരമായിരുന്നു. അഡ്രസ് മാറ്റങ്ങൾ പോസ്റ്റ് ഓഫീസിൽ അറിയിച്ച് ലൈസൻസിൽ എൻഡോഴ്സ് ചെയ്യിക്കണമായിരുന്നു. ഒരാൾ ലൈസൻസ് ഉള്ള റേഡിയോ വിൽക്കുമ്പോൾ വിവരം പോസ്റ്റ് ഓഫീസിൽ അറിയിക്കുകയും പുതിയ ഉടമയുടെ പേരിലേക്ക് ലൈസൻസ് മാറ്റുകയും വേണമായിരുന്നു.

പോസ്റ്റ് ഓഫീസിൽ ഫീസ് തുകയടയ്ക്കുമ്പോൾ ഫീസ് തുകയ്ക്ക് തുല്യമായ BROADCAST RECEIVER LICENCE FEE (BRL FEE) സ്റ്റാംപ് ഒട്ടിച്ച് അതാത് പോസ്റ്റ്ഓഫീസ് മുദ്ര പതിപ്പിച്ച കൊടുക്കുകയായിരുന്നു പുതുക്കൽ രീതി. ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടർന്ന് അധികാരത്തിൽ വന്ന രാജീവ്ഗാന്ധി സർക്കാറിന്റെ കാലത്ത് അന്നത്തെ വാർത്താവിതരണ മന്ത്രിയായിരുന്ന വി എൻ ഗാഡ്ഗിലാണ് റേഡിയോ ടിവി ലൈസൻസിങ് സമ്പ്രദായം അവസാനിപ്പിച്ചത്. അങ്ങനെ 1985-ന് ശേഷം റേഡിയോ ഉപയോഗിക്കാൻ ലൈസൻസ് ആവശ്യമില്ലാതായി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസില്‍. വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ

തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…

6 hours ago

തലയോട്ടിയ്ക്ക് ക്ഷതം, കാഴ്ചയ്ക്ക് തടസം. ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നു

ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…

7 hours ago

എ.എ.പി നേതാവിനെ കബളിപ്പിച്ച് വ്യാജ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞതായി പരാതി

അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…

8 hours ago

വ്യോമസേനയെ നയിക്കാന്‍ പുതിയ കരുത്ത്. എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ എയര്‍ ചീഫ് മാര്‍ഷ്യല്‍ ആയി നിയമിക്കപ്പെട്ടു

എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…

8 hours ago

അയ്യപ്പഭക്തർക്ക് ആശ്വാസമായി പുതിയ തീരുമാനം: ശബരിമല സന്നിധാനത്ത് ഇനി 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം, സുതാര്യത ഉറപ്പാക്കി ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…

9 hours ago

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ആര്‍. ശ്രീലേഖയുടെ രാജി. യു.ഡി.എഫ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. എല്‍.ഡി.എഫ് – യു.ഡി.എഫ് സഖ്യത്തെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…

14 hours ago