digvijay-singh
ദില്ലി : കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഒരുങ്ങി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. “എനിക്ക് ദില്ലിയിൽ വരാൻ പദ്ധതിയില്ലായിരുന്നു, എന്നാൽ ഈ തെരഞ്ഞെടുപ്പ് കാരണമാണ് ഞാൻ ദില്ലിയിലേക്ക് വന്നത് ,” സിംഗ് പറഞ്ഞു.
മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ബുധനാഴ്ച്ച രാത്രി ദില്ലിയിലെത്തി. വ്യാഴാഴ്ച്ച പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കും.
ഗാന്ധി കുടുംബവുമായി താൻ സംസാരിച്ചിട്ടില്ലെന്നും എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനും തീരുമാനിച്ചതായും സിംഗ് പറഞ്ഞു.
ജി 23 നേതാവ് ശശി തരൂർ വെള്ളിയാഴ്ച്ച പത്രിക സമർപ്പിച്ചേക്കുമെന്നതിനാൽ ദിഗ്‌വിജയ് സിംഗിന്റെ പേര് പോരാട്ടം രസകരമാക്കി.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ തെരഞ്ഞെടുപ്പിൽ മികച്ച മത്സരാർത്ഥിയായി കണക്കാക്കിയിരുന്നെങ്കിലും രാജസ്ഥാനിലെ പാർട്ടി പ്രതിസന്ധി കാരണം തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുകയായിരുന്നു.
ബുധനാഴ്ച്ച ദില്ലിയിലെത്തിയ ഗെഹ്‌ലോട്ട് വ്യാഴാഴ്ച്ച കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും.
ഇതുവരെ ഗെഹ്ലോട്ടിനെയും തരൂരിനെയും ഈ സ്ഥാനത്തേക്ക് രണ്ട് പ്രമുഖ സ്ഥാനാർത്ഥികളായി പരിഗണിച്ചിരുന്നു, ദിഗ് വിജയ് സിംഗിന്റെ സ്ഥാനാർത്ഥിത്വം തെരഞ്ഞെടുപ്പിന് പുതിയ വഴിത്തിരിവ് നൽകി.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ആസൂത്രണത്തിൽ ദിഗ്‌വിജയ സിംഗ് പങ്കാളിയാണ്.
ഗെഹ്‌ലോട്ടിന്റെ നാമനിർദ്ദേശം സംബന്ധിച്ച് സസ്‌പെൻസ് തുടരുകയാണ്, അദ്ദേഹത്തിന്റെ പേര് പുനഃപരിശോധിക്കാൻ നിരവധി നേതാക്കൾ സോണിയാ ഗാന്ധിയെ സമീപിക്കുന്നതായാണ് റിപ്പോർട്ട്.
കോൺഗ്രസിന്റെ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം സെപ്തംബർ 30 വരെ തുടരും, തിരഞ്ഞെടുപ്പ് ഫലം ഒക്ടോബർ 19 ന് പ്രഖ്യാപിക്കും.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…