dileep
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി രേഖകൾ നടൻ ദിലീപിന്റെ ഫോണിൽ നിന്ന് ലഭിച്ചതിന് പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്. കോടതി ജീവനക്കാരെ കേന്ദ്രീകരിച്ചായിരിക്കും പ്രധാന അന്വേഷണം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ജീവനക്കാരെ ചോദ്യംചെയ്യുന്നതിനായി വിചാരണക്കോടതിയുടെ അനുമതി തേടുന്നതിനുള്ള ശ്രമങ്ങള്‍ അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്. കോടതി രേഖകള്‍ എങ്ങനെ ദിലീപിന് കിട്ടി എന്നാണ് പ്രധാനമായും അന്വേഷിക്കാൻ സാധ്യത.
ദിലീപിന്റെ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വിചാരണയുമായി ബന്ധപ്പെട്ട ചില രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഫോണിലെ രേഖകള്‍ നശിപ്പിക്കാന്‍ ദിലീപിന് സഹായം നല്‍കിയ സൈബര്‍ വിദഗ്ദ്ധന്‍ സായ് ശങ്കറിന്റെ ഹാര്‍ഡ് ഡിസ്‌ക്കില്‍നിന്നും ഈ രേഖകള്‍ കണ്ടെടുത്തിരുന്നു. ഇതെല്ലാം കോടതിയില്‍നിന്ന് സര്‍ട്ടിഫൈഡ് കോപ്പികളായി ലഭിച്ച രേഖകളല്ലെന്നും ദിലീപ് നിയമവിരുദ്ധമായി സംഘടിപ്പിച്ചവയാണ് ഇതെല്ലാം എന്നുമാണ് അന്വേഷണ സംഘം പറയുന്നത്.
ഇത് സംഘടിപ്പിക്കുന്നതിനായി കോടതിയിലെ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. ദിലീപിന്റെ കേസ് വാദിച്ച അഭിഭാഷകര്‍ക്കും കോടതി ജീവനക്കാരും തമ്മിലുള്ള ബന്ധം ഇതിനായി ഉപയോഗപ്പെടുത്തിയോ എന്നും പരിശോധിക്കും. ഇതിനുവേണ്ടിയാണ് ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…