ആലുവ: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.കണ്ടെത്തിയ മുഴുവന്‍ തെളിവുകളും വിശദീകരിക്കുന്ന റിപ്പോര്‍ട്ടാണ് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
പക്ഷെ, തെളിവ് നശിപ്പിച്ചതിന് കൂടുതല്‍ പേരെ കേസില്‍ പ്രതിചേർത്തിരിക്കുകയാണ്. അഭിഭാഷകരുടെ പങ്ക് അടക്കം വിശദീകരിച്ചാണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.ഇപ്പോള്‍ ഒളിവിലുള്ള ഐ.ടി വിദഗ്ധന്‍ സായ് ശങ്കര്‍ അടക്കം പ്രതിസ്ഥാനത്ത് വന്നിട്ടുണ്ട്.
ദിലീപിന്റെ അഭിഭാഷകരുടെ പങ്ക് അടക്കം വിശദീകരിച്ചാണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അഭിഭാഷകരെ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും അവര്‍ ഏത് രീതിയിലാണ് തെളിവ് നശിപ്പിക്കലില്‍ പങ്കാളിയായതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.
ഗൂഢാലോചന കേസ് റദ്ദാക്കാണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിയിരിക്കയാണ്.

