Tuesday, May 28, 2024
spot_img

യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണം; ആവശ്യവുമായി യുക്രൈൻ

റഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് യുക്രെയ്ൻ. റഷ്യയുമായി ഇന്ത്യയ്‌ക്കുള്ള മികച്ച ബന്ധം ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥത വഹിക്കണം. യുക്രെയ്ൻ ജനങ്ങളെ രക്ഷിക്കണമെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് സമ്മതമാണെങ്കിൽ മദ്ധ്യസ്ഥ ചർച്ചകൾക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുമെന്നും ദിമിത്രോ പറഞ്ഞു.

റഷ്യയുടെ പ്രധാനപ്പെട്ട തീരുമാനങ്ങളെല്ലാം പ്രസിഡന്റ് വ്‌ളാഡിമിർ പുടിനാണ് കൈക്കൊണ്ടിട്ടുള്ളത്. ഇന്ത്യയ്‌ക്ക് റഷ്യയുടെ മേലുള്ള സ്വാധീനം ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കാൻ മുൻകൈയ്യെടുക്കണം. പുടിനുമായി നേരിട്ട് സംസാരിക്കുകയാണ് വേണ്ടത്. ഇന്ത്യ യുക്രെയ്‌നെ പിന്തുണയ്‌ക്കുമെന്നാണ് കരുതുന്നതെന്നും യുക്രെയ്ൻ വിദേശകാര്യമന്ത്രി പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമ്മതമെങ്കിൽ ഞങ്ങൾ അദ്ദേഹത്തിന്റെ ശ്രമങ്ങൾ സ്വാഗതം ചെയ്യും. ഇന്ത്യയ്ക്ക് റഷ്യയുടെ മേലെയുള്ള സ്വാധീനം ഉപയോഗിച്ചു യുദ്ധം തടയാൻ മുൻകൈയെടുക്കണം. റഷ്യയുടെ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും പുട്ടിൻ ആണു കൈക്കൊള്ളുന്നത്. അദ്ദേഹവുമായി നേരിട്ടു സംസാരിക്കാൻ സാധിക്കണം. അദ്ദേഹത്തിനു മാത്രമാണു യുദ്ധം വേണമെന്ന ആഗ്രഹമുള്ളത്. ഇന്ത്യ യുക്രൈനെ പിന്തുണയ്ക്കും എന്നാണു ഞാൻ പ്രതീക്ഷിക്കുന്നത്. റഷ്യക്കാർ ടാങ്കറുകളും വിമാനവുമായി എത്തുന്ന നാൾ വരെ ഇന്ത്യൻ വിദ്യാർഥികൾക്ക് യുക്രൈൻ ഒരു അഭയ സ്ഥാനമായിരുന്നു. വിദ്യാർഥികൾ തിരികെ എത്തണമെന്നാണു ഞങ്ങളുടെ ആഗ്രഹം’- ദിമിത്രോ കുലേബ പറഞ്ഞു

റഷ്യക്കാർ വിമാനവുമായി എത്തുന്നത് വരെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുക്രെയ്ൻ ഒരു അഭയസ്ഥലമായിരുന്നു. വിദ്യാർത്ഥികൾ തിരികെ ഇവിടേയ്‌ക്ക് പഠിക്കാനായി എത്തണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ട കർണ്ണാടക സ്വദേശിയെ മന്ത്രി അനുസ്മരിക്കുകയും ചെയ്തു. റഷ്യയും യുക്രെയ്‌നും സമാധാന കരാർ എഴുതാനുള്ള നിമിഷത്തിൽ നിന്നും ഒരുപാട് അകലെയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ​ഷ്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ര്‍​ജി ലാ​വ്റോ​വ് ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തോളം അദ്ദേഹം ഇന്ത്യയിലുണ്ടാകും. റ​ഷ്യ​- യു​ക്രെ​യ്ന്‍ യുദ്ധം തുടങ്ങിയതിനു ശേ​ഷമുള്ള സെർജി ലാ​വ്റോ​വിന്റെ ആദ്യ ഇന്ത്യൻ സന്ദർശനം കൂടിയാണിത്.

ര​ണ്ടു ദി​വ​സ​ത്തെ ചൈ​ന സ​ന്ദ​ര്‍​ശ​ന​ത്തി​നു ശേ​ഷ​മാ​ണ് ലാ​വ്റോ​വ് ഇ​ന്ത്യ​യി​ലേയ്‌ക്കെത്തുന്നത്. റ​ഷ്യ​ക്കെ​തി​രെ രാ​ജ്യ​ങ്ങ​ള്‍ ഉ​പ​രോ​ധ​മേ​ര്‍​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ റ​ഷ്യ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന അ​സം​സ്കൃ​ത എ​ണ്ണയുടെ ഇ​ന്ത്യ​ൻ വിപണനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്തേക്കാം.

അ​ഫ്ഗാ​നി​സ്താ​നു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ ചൈ​ന വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ പ​​ങ്കെ​ടു​ത്ത ശേ​ഷം ലാ​വ്റോ​വ് ഇന്ന് വൈ​കീ​ട്ട് ന്യൂ​ഡ​ല്‍​ഹി​യി​ല്‍ എത്തും. യു.​എ​സ് ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ് ദി​ലീ​പ് സി​ങ്, ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ലി​സ് ട്ര​സ്, ജ​ര്‍​മ​ന്‍ വി​ദേ​ശ – സു​ര​ക്ഷ ന​യ ഉ​പ​ദേ​ഷ്ടാ​വ് ജെ​ന്‍​സ് പ്ലോ​ട്ട്ന​ര്‍ എ​ന്നി​വ​രും ഇ​ന്ത്യയിലേക്കെത്തും. ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ര്‍, പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്, ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ എ​ന്നി​വ​രു​മാ​യി കൂ​ടി​കാഴ്ചയ്ക്കായാണ് എത്തുക

Related Articles

Latest Articles