Saturday, May 18, 2024
spot_img

സംസ്ഥാന ഭാഗ്യക്കുറി തട്ടിപ്പ് ; ലോട്ടറി ജീവനക്കാർ ദുരിതത്തിൽ

തിരുവനതപുരം ; കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറി വിൽപ്പന സജീവം. കാരുണ്യ, നിർമൽ എന്നീ ലോട്ടറികളുടെ വ്യാജനാണ് മൊബൈൽ ആപ്പ് വഴി വ്യാപകമായി വിറ്റഴിക്കുന്നത്. ഓൺലൈൻ ലോട്ടറികൾക്ക് സംസ്ഥാനത്ത് നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഭാഗ്യക്കുറിയുടെ പേര് ഉപയോഗിച്ചുള്ള ഈ വൻ തട്ടിപ്പ് നടക്കുന്നത് .

കഴിഞ്ഞ കുറച്ച് ദിവസമായി സമൂഹ മാധ്യമങ്ങളിൽ കേരള ലോട്ടറി ഓൺലൈനായി എടുക്കാം എന്ന പരസ്യം വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംസ്ഥാനത്ത് ഓൺലൈൻ ലോട്ടറി വിൽപ്പനയ്ക്ക് നിരോധനം നിലനിൽക്കെയാണ് ഈ പരസ്യം.40 രൂപയുടെ അഞ്ച് ടിക്കറ്റുകളോ അല്ലെങ്കിൽ തുകയ്ക്ക് ആനുപാതികമായ ടിക്കറ്റുകളോ കിട്ടും. പെട്ടെന്ന് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടില്ലെങ്കിലും ലോട്ടറി ടിക്കറ്റിലേക്കൊന്ന് സൂക്ഷിച്ച് നോക്കിയാൽ തട്ടിപ്പ് തെളിഞ്ഞ് വരും. എന്ത് തന്നെയായാലും കേരള സർക്കാരിന്റെ വിശ്വസ്തതയെയും ഒരുപാട് ലോട്ടറി ജാവനക്കാരുടെ ഉപജീവനവുമാണ് ഇപ്പൊൾ ദുരിതഗതിയിലായിരിക്കുന്നത് .

Related Articles

Latest Articles