Wednesday, May 15, 2024
spot_img

‘പിണറായിയിലൂടെ പാതകടത്തിവിട്ട് പിണറായി വിജയന്റെ വീട് പൊളിച്ച് കളഞ്ഞ് കെ റെയിൽ ഇട്ട് മാതൃക കാണിക്കണം’; മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ജോൺ ഡിറ്റോ

ആലപ്പുഴ: കേരളത്തിന്റെ കെ റെയിൽ സംബന്ധിച്ച് സംസ്ഥാനത്തെ ജനങ്ങൾ സംശയത്തിലാണെന്നും ആരെന്തൊക്കെ പറഞ്ഞാലും കെ റെയിൽ നടപ്പാക്കിയിരിക്കും എന്ന് ധാർഷ്ട്യം പറയുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി സംവിധായകനും അധ്യാപകനുമായ ജോൺ ഡിറ്റോ. ഫേസ്ബുക് പോസ്റ്റിലൂടെയായാണ് അദ്ദേഹം പ്രതികരിച്ചത്.

രാത്രി ഉറങ്ങിക്കിടന്നവർ ഉണർന്നപ്പോൾ, വീട് പൊളിച്ചാണ് കെ റെയിൽ ഓടിക്കാൻ പോകുന്നത് എന്ന് കേട്ടാൽ എങ്ങനെ പ്രതിരോധിക്കുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

പിണറായിയിലൂടെ പാതകടത്തിവിടുകയും പിണറായി വിജയന്റെ വീട് പൊളിച്ച് കളഞ്ഞ് കെ റെയിൽ ഇട്ട് മാതൃക കാണിക്കുകയും വേണമെന്ന് ജോൺ ഡിറ്റോ പോസ്റ്റിലൂടെ പറയുന്നു.

കെ റെയിൽ പദ്ധതി പാരിസ്ഥിതിക ആഘാത പഠനം, കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം വ്യക്തമായ പദ്ധതി നിർവ്വഹണപ്ലാൻ ഇവ ഉപയോഗിച്ച് ഇ ശ്രീധരനെപ്പോലുള്ളവരുടെ നേതൃത്വത്തിൽ ഡിഎംആർസിപോലെ ക്രെഡിബിലിറ്റിയുള്ളവരെ ഏൽപ്പിക്കയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ് ;

”K-Rail കേരളത്തിന് ആവശ്യമാണ്. ടൂറിസം, മാത്രമാണ് പാപ്പരായിക്കൊണ്ടിരിക്കുന്ന കേരളത്തിന് ഒരു പ്രതീക്ഷ. കേരളത്തിലങ്ങോളമിങ്ങോളം വേഗതയിൽ സഞ്ചരിക്കാമെങ്കിൽ അടുത്ത 5 വർഷം കഴിഞ്ഞ് അനേകം സഞ്ചാരികളെത്തും. അതോടെ അനുബന്ധ വ്യവസായങ്ങൾ അതായത്, Hotel, Restaurent,ലോക്കൽ carriage കൾ എന്നിവയ്ക്ക് വളർച്ചയുണ്ടാവും. കേരളത്തിന്റെ മുഖഛായ തന്നെ മാറും. ഒപ്പം കടലിലെ വാട്ടർ സ്പോർട്ട്സ്, പൈതൃക കേന്ദ്രങ്ങൾ തുടങ്ങിയവ വികസിപ്പിക്കുകയും ചെയ്യുക.
യൂറോപ്യൻ രാജ്യങ്ങളിൽ അവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ സർവ്വീസുള്ളതിനാൽ ഒരു ടൂറിസ്റ്റിന് വളരെ വേഗത്തിൽ പല രാജ്യങ്ങളിലൂടെ സഞ്ചാരമാകാം. അതുപോലെ തന്നെ കേരളത്തിനും ഇത് ദീർഘകാല ഗുണമേ ഉണ്ടാക്കൂ ..

പാരിസ്ഥിതിക ആഘാത പഠനം, കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം വ്യക്തമായ പദ്ധതി നിർവ്വഹണപ്ലാൻ ഇവ ഉപയോഗിച്ച് ഇ ശ്രീധരനെപ്പോലുള്ളവരുടെ നേതൃത്വത്തിൽ DMRC പോലെ ക്രെഡിബിലിറ്റിയുള്ളവരെ ഏൽപ്പിക്കയാണ് വേണ്ടത്. പക്ഷെ പിണറായി സർക്കാർ ഇതിന് എതിർപ്പുനേരിടുന്നു. കാരണം മറ്റൊന്നല്ല ജനങ്ങൾ സംശയത്തിലാണ്. സർവ്വേയിലെ നിയമം വച്ച് ജനങ്ങളുടെ വീടിരിക്കുന്ന സ്ഥലത്തിനു മുകളിലൂടെയാവുകയും അടുക്കള പൊളിച്ച് KRail കല്ല് വച്ചതുമെല്ലാം തികഞ്ഞ വൈകല്യമാണ്.ആരെന്തൊക്കെ പറഞ്ഞാലും K. റെയിൽ നടപ്പാക്കിയിരിക്കും എന്ന് ധാർഷ്ട്യം പറയുന്നത് ശരിയല്ല.

രാത്രി ഉറങ്ങിക്കിടന്ന വർ ഉണർന്നപ്പോൾ വീട് പൊളിച്ചാണ് K Rail ഓടിക്കാൻ പോകുന്നത് എന്ന് കേട്ടാൽ എങ്ങനെ അവർ പ്രതിരോധിക്കും? പിണറായിയിലൂടെ പാതകടത്തിവിടുകയും പിണറായി വിജയന്റെ വീട് പൊളിച്ച് കളഞ്ഞ് കെ.റെയിൽ ഇട്ട് മാതൃക കാണിക്കണം. അതുപോലെ ക്ലിഫ് ഹൗസ് പൊളിച്ച് കെ.റെയിൽ കടത്തിവിടണം. പറ്റുമോ ? റിയൽ എസ്റ്റേറ്റ് കച്ചവട വും ക്വാറി ഉടമകളുടെ ലാഭവും അതിന്റെ കമ്മീഷനുമാണ് 84000 കോടിയുള്ള നിർമ്മിതിയുടെ ലക്ഷ്യമായാൽ അത് ദുരന്തം തന്നെയാവും. മുഖ്യമന്ത്രി പൗര പ്രമുഖരുമായി ചർച്ച ചെയ്യുന്നതിന് പകരം ജനപ്രതിനിധികളോടും മറ്റു ഏജൻസികളോടും സംസാരിക്കുക.

മുഖ്യമന്ത്രി കരുതുന്നത് ഇത് രാഷ്ട്രീയ എതിർപ്പാണെന്നാണ്. അല്ല സർ , വ്യക്തമായ ആശങ്കയാണ്. അതല്ല; ഇനി അടിച്ചൊതുക്കുവാനാണ് പിണറായി ശ്രമിക്കുന്നതെങ്കിൽ സിംഗൂരിലെപ്പോലെ ബുദ്ധദേവ് സർക്കാരിനെപ്പോലെ തകർന്നു തരിപ്പണമായി പ്പോകും. K റയിലിന്റെ പേരിൽ കണ്ണീരും കലാപവും കടക്കെണിയുമായി കേരളത്തെ ഏറ്റവും ദയനീയ സ്ഥിതിയിലേക്ക് തള്ളിയിടരുത് പിണറായി സഖാവേ.. അടുത്ത അനേകം തലമുറകൾക്കു വേണ്ടി കേരളത്തെ നമുക്ക് കാത്തുവയ്ക്കേണ്ടതുണ്ട്. അതിനാൽ ധാർഷ്ട്യം വെടിഞ്ഞ് മുഖ്യമന്ത്രി, സുതാര്യമായ പദ്ധതി രേഖ വച്ച്, ജനങ്ങളെയും പ്രതിപക്ഷത്തേയും NGO കളേയും വിശ്വാസത്തിലെടുത്ത് ഒരുമിച്ച് കേന്ദ്രത്തിന് സമർപ്പിച്ച് രാജ്യത്തിന് മുതൽക്കൂട്ടും കേരളത്തിന്റെ വികസന മാർഗ്ഗവുമായ അതിവേഗ റയിൽപ്പാത യാഥാർത്ഥ്യമാക്കണമെന്നാണെന്റെ ആഗ്രഹം.”

Related Articles

Latest Articles