Sunday, May 12, 2024
spot_img

സ്വപ്ന സുരേഷിന് പരസ്യ പിന്തുണയുമായി സംവിധായകൻ സനൽകുമാർ ശശിധരൻ;സ്വന്തം ജീവൻ പണയംവെച്ചും സത്യത്തിനും നീതിക്കും വേണ്ടി നിലപാടെടുത്തു

അനീതിക്കെതിരെ പോരാടുന്ന ഒരു ഒറ്റയാൾ പട്ടാളമായി മാറിക്കഴിഞ്ഞ താങ്കൾക്കുള്ള പിന്തുണ സ്വകാര്യമായല്ല പരസ്യമായി ആണ് അറിയിക്കേണ്ടതെന്നും കരുതുന്നത് കൊണ്ടാണ് ഫെയ്സ്ബുക്കിൽ കുറിക്കുന്നതെന്നും സനൽകുമാർ കുറിച്ചു.
ആജീവനാന്തം നിങ്ങളെ ചൂഷണം ചെയ്ത ശക്തികൾക്ക് ഒത്താശ ചെയ്ത് സസുഖം വാഴമായിരുന്നു.
നിങ്ങൾ സ്വന്തം ജീവൻ പണയംവെച്ചും സത്യത്തിനും നീതിക്കും വേണ്ടി നിലപാടെടുത്തു എന്നത് ഈ സമൂഹത്തിന് നൽകുന്ന പ്രത്യാശ പറഞ്ഞറിയിക്കാനില്ലെന്നും അദ്ദേഹം കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം
ശ്രീമതി സ്വപ്ന സുരേഷ്, താങ്കൾ കേരളത്തിൽ ഭരണകൂടത്തിന്റെ പിന്തുണയോടെ നടക്കുന്ന മാഫിയപ്രവർത്തനത്തിന് എതിരെ നടത്തുന്ന ഒറ്റയാൾ പോരാട്ടത്തിന് എന്റെ എളിയ പിന്തുണയും നന്ദിയും അറിയിക്കണമെന്ന് ഏറെനാളായി ഞാൻ കരുതുന്നു.

കുറ്റാരോപിതയായ ഒരു വ്യക്തി എന്ന നിലയിൽ നിന്നും അനീതിക്കെതിരെ പോരാടുന്ന ഒരു ഒറ്റയാൾ പട്ടാളമായി മാറിക്കഴിഞ്ഞ താങ്കൾക്കുള്ള പിന്തുണ സ്വകാര്യമായല്ല പരസ്യമായി ആണ് അറിയിക്കേണ്ടതെന്നും കരുതുന്നത്, കൊണ്ടാണ് ഈ കുറിപ്പ് ഫെയ്സ്ബുക്കിൽ കുറിക്കുന്നത്.

Related Articles

Latest Articles