Friday, May 3, 2024
spot_img

അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടി; നടപടി ഒമൈക്രോൺ വ്യാപന പശ്ചാത്തലത്തിൽ

ദില്ലി: വിദേശരാജ്യങ്ങളിൽ ഒമൈക്രോൺ വകഭേദം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി. സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ വിലക്കുകൾ പിൻവലിക്കുകയുള്ളുവെന്ന് DGCA അറിയിച്ചു.

ഡിസംബർ 15 മുതല്‍ അന്തരാഷ്ട്ര വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം നവംബര്‍ 26ന് അറിയിച്ചിരുന്നു. എന്നാല്‍ യൂറോപ്പിലും സൗദിയിലുമടക്കം ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് സാധാരണ നിലയില്‍ ഉടന്‍ ആരംഭിക്കേണ്ടെന്നാണ് ഇപ്പോഴത്തെ നിലപാട്. കോ​വി​ഡ്​ മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ മാ​ർ​ച്ച് 23 മു​ത​ൽ അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സ്​ നി​ർ​ത്തി​െ​വ​ച്ചി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ 28ഓ​ളം രാ​ജ്യ​ങ്ങ​ളു​മാ​യി പ്ര​ത്യേ​ക സ​ർ​വി​സ്​ മാ​ത്ര​മാ​ണ്​ ന​ട​ത്തു​ന്ന​ത്. അതേസമയം, ഇ​ന്ത്യ​യു​മാ​യി എ​യ​ർ ബ​ബ്​​ൾ ക​രാ​റി​ലേ​ർ​പ്പെ​ട്ടി​രിക്കുന്ന രാജ്യങ്ങളിലേക്ക് സർവിസ് തുടരും.

Related Articles

Latest Articles