Thursday, May 16, 2024
spot_img

അണക്കെട്ടുകളിലെ വെള്ളം തുറന്നു വിടാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണം: ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: മഴക്കാലത്ത് അണക്കെട്ടുകളിലെ വെള്ളം തുറന്നു വിടേണ്ട സാഹചര്യമുണ്ടായാല്‍ കെഎസ്ഇബിയും ജലസേചന വകുപ്പും 36 മണിക്കൂറുകള്‍ക്ക് മുന്‍പ് ബന്ധപ്പെട്ട ജില്ല ഭരണകൂടത്തെ അറിയിച്ച് അനുമതി വാങ്ങണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. വെള്ളം ഒഴുകുന്ന വഴികളിലെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ എന്നിവിടങ്ങളിലെ സെക്രട്ടറിമാരേയും അധ്യക്ഷന്മാരേയും ഇക്കാര്യം 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണം.

പുഴകളിലും തോടുകളിലും എത്രത്തോളം വെള്ളം ഉയരുമെന്ന് കണക്ക് കൂട്ടി സമീപ പ്രദേശങ്ങളിലെ ജനങ്ങളേയും അറിയിക്കണം. കളക്ടറുടെ അനുമതി ഇല്ലാതെ ഡാമുകള്‍ തുറന്ന് വിടാനാകില്ല. പ്രളയ കാലത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ വിലയിരുത്തിയ ശേഷം ദുരന്ത നിവാരണ അതോറിറ്റി തയാറാക്കിയ മഴക്കാല ദുരന്ത പ്രതികരണ മാര്‍ഗ രേഖയിലാണ് ഈ നിബന്ധനകളുള്ളത്.

തുറന്ന് വിടുന്ന വെള്ളം കരകവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെങ്കില്‍ 15 മണിക്കൂര്‍ മുന്‍പെങ്കിലും അക്കാര്യം മൈക്കിലൂടെ ജനങ്ങളെ അറിയിക്കണം. വൈകിട്ട് ആറിനും രാവിലെ ആറിനുമിടയില്‍ ഒരു കാരണവശാലും അണക്കെട്ട് തുറന്ന് വിടാന്‍ പാടില്ല.

മലയോര ജില്ലകളിലെ എമര്‍ജന്‍സി സെന്ററുകളില്‍ ഭൂജല വകുപ്പിനേയോ ജിയോളജി വകുപ്പിലേയോ വിദഗ്ധനെ 24 മണിക്കൂറും നിയോഗിക്കണം. മഴയുടെ തോതനുസരിച്ച് മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് ഈ ഉദ്യോഗസ്ഥനാണ്. ജില്ല തല എമര്‍ജന്‍സി സെന്ററുകളില്‍ ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ 24 മണിക്കൂറും നിയോഗിക്കണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നു.

Related Articles

Latest Articles