Friday, May 10, 2024
spot_img

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മാധ്യമപേടി; മാധ്യമങ്ങളിൽ നിന്ന് ഒരുമാസത്തേക്ക് ഒഴിഞ്ഞു നിൽക്കാൻ കോൺഗ്രസ് തീരുമാനം

ദില്ലി; ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത പരാജയത്തിന് പിന്നാലെ മാധ്യമങ്ങളിൽ നിന്ന് ഒരുമാസത്തേക്ക് ഒഴിഞ്ഞു നിൽക്കാൻ കോൺഗ്രസ് തീരുമാനം. മാധ്യമ ചര്‍ച്ചകൾക്ക് പോകേണ്ടതില്ലെന്നാണ് എഐസിസി നേതൃത്വം അറിയിച്ചിട്ടുള്ളത്. കോൺഗ്രസ് പ്രതിനിധികളെ പാനലിൽ ഉൾപ്പെടുത്തരുതെന്ന് ചാനൽ പ്രതിനിധികളോടും എഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് വക്താവ് രൺദീപ് സുര്‍ജേവാലയാണ് ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്.

തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷ പദവിയിൽ തുടരാനാകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് രാഹുൽ ഗാന്ധി. സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മുതിര്‍ന്ന കോൺഗ്രസ് നേതാക്കളും പലവട്ടം അനുനയ ചര്‍ച്ചകൾ നടത്തിയിട്ടും തീരുമാനം പുനപരിശോധിക്കാൻ രാഹുൽ ഗാന്ധി തയ്യാറായിട്ടില്ല. നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് വരട്ടെ എന്ന നിലപാടിലാണ് രാഹുൽ

ഒരുമാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാക്കൾക്ക് നിര്‍ദ്ദേശം നൽകിയിരുന്നു. രാഹുലിന്‍റെ രാജി തീരുമാനത്തോടെ തിരഞ്ഞെടുപ്പ് തോൽവിക്ക് പുറമെ സംഘടനാപരമായും വലിയ പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്. ഇതിനിടെയാണ് ചാനൽ ചര്‍ച്ചകൾക്ക് ഒരുമാസത്തേക്ക് വക്താക്കളെ അയക്കേണ്ടതില്ലെന്ന തീരുമാനം എഐസിസി അറിയിച്ചിരിക്കുന്നത്.

Related Articles

Latest Articles