Monday, June 17, 2024
spot_img

ബീഡി നൽകാത്തതിനെച്ചൊല്ലി തർക്കം;യുവാവിനെ കുത്തി പരിക്കേൽപ്പിച്ച അയൽവാസി അറസ്റ്റിൽ

തിരുവനന്തപുരം:ബീഡി ചോദിച്ചിട്ട് നൽകാത്തതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.പൗണ്ടുകുളം കോളനി ഹൗസ് നമ്പർ 100-ൽ ഉല്ലാസ് കുമാറി(40)നെയാണ് അറസ്റ്റു ചെയ്തത്.തൈക്കാട് പൗണ്ടുകുളത്ത് കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം.

ബീഡി നൽകാത്തതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. അയൽവാസിയായ സുനിൽകുമാറിനെ വീടിനുമുന്നിൽ തടഞ്ഞുവെച്ച് പ്രതി ഉല്ലാസ് കൈയിൽക്കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Latest Articles