Saturday, May 18, 2024
spot_img

വാഹനം പാർക്ക് ചെയ്തത് സംബന്ധിച്ച തർക്കം : ആശുപത്രി ജീവനക്കാർക്ക് പരിക്ക്

ആലപ്പുഴ : ആലപ്പുഴ ജനറൽ ആശുപത്രിയിൽ പേ വാർഡിന് സമീപം മാർഗതടസ്സമായി ഇരുന്ന ഇരുചക്ര വാഹനം പാർക്ക് ചെയ്തത് സംബന്ധിച്ച തർക്കം പിന്നീട് സംഘട്ടനത്തിൽ കലാശിച്ചു . ആശുപത്രിയ്ക്ക് സമീപം ഉണ്ടായിരുന്ന നിർമാണ തൊഴിലാളികളോട് ബൈക്ക് മാറ്റിവെക്കാൻ ആവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ അജയകുമാർ , വഴക്കിന് തടസ്സം നിൽക്കാനെത്തിയ ആശുപത്രി ജീവനകാരിയായ ക്ലീനിങ് സ്റ്റാഫ് ബിന്ദു എന്നിവർക്കാണ് മർദ്ദനമേറ്റത് .

പരിക്കേറ്റ അജയകുമാർ ആശുപത്രിയിൽ ചികിത്സയിലാണ് . ആശുപത്രി സൂപ്രണ്ട് ഡോ . വേണുഗോപാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകി . സംഭവത്തിൽ ആലപ്പുഴ സ്വദേശികളായ ഹാഷിം , ഫൈസൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Related Articles

Latest Articles