Monday, April 29, 2024
spot_img

ദീപങ്ങളുടെ ഉത്സവമായ ആഘോഷം! ദീപാവലിയുടെ അന്ന് അതിരാവിലെ ശരീരമാസകലം എണ്ണ തേച്ച്‌ കുളിക്കുന്നതിന് പിന്നിലെ വിശ്വാസം ഇത്…

രാജ്യമെങ്ങും ദീപാവലി ആഘോഷിക്കാനൊരുങ്ങുകയാണ്. ദീപങ്ങളുടെ ഉത്സവമായ ഈ ആഘോഷത്തില്‍ അതിരാവിലെ ശരീരമാസകലം എണ്ണ തേച്ചുകുളിക്കണമെന്നൊരു പഴമൊഴിയുണ്ട്. വിശ്വാസികള്‍ ഇന്നും അത് ചെയ്ത് പോരുന്നുണ്ട്. മറ്റുള്ള വിശേഷദിവസങ്ങളിലും വ്രതദിനത്തിലും എണ്ണ തേച്ചുകുളി നിഷിദ്ധമാണ്. എന്നാല്‍, ദീപാവലിക്ക് എണ്ണ തേച്ചുകുളിക്കണമെന്നാണ് ചിട്ട. അതിനു പിന്നിലെ ഐതിഹ്യത്തെ ക്കുറിച്ചു അറിയാം.

ഭഗവാന്‍ മഹാവിഷ്ണു ലക്ഷ്മീസമേതനായി ക്രൂരനായ നരകാസുരനെ നിഗ്രഹിച്ചു. ഇതില്‍ സന്തോഷം പൂണ്ട ദേവന്മാര്‍ ദീപാലങ്കാരം നടത്തിയും മധുരം വിളമ്ബിയും ആഘോഷിച്ചതിന്റെ ഓര്‍മയ്ക്കായാണ് ദീപാവലി ആഘോഷം. യുദ്ധത്തില്‍ വിജയിച്ചു വന്നശേഷം ശരീരവേദനയകറ്റാന്‍ ഭഗവാന്‍ എണ്ണതേച്ചു കുളിച്ചതിന്റെ സ്മരണയ്ക്കായാണ് ദീപാവലി ദിനത്തില്‍ എണ്ണ തേച്ചുകുളിക്കണം എന്ന് പറയുന്നത്.

പ്രായഭേദമന്യേ സൂര്യോദയത്തിനു മുന്നേ ശരീരമാസകലം എണ്ണതേച്ച്‌ കുളിക്കുന്നത് സര്‍വപാപങ്ങള്‍ നീങ്ങി അഭിവൃദ്ധിയുണ്ടാവാന്‍ ഉത്തമമാണെന്നാണ് വിശ്വാസം. കൂടാതെ, ഈ ദിവസം ലക്ഷ്മീ പൂജയ്ക്കും ഉത്തമമായ ദിനമാണിത്. ജലാശയങ്ങളില്‍ ഗംഗാദേവിയുടെയും എണ്ണയില്‍ ലക്ഷ്മീ ദേവിയുടെയും സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം. കുളി കഴിഞ്ഞാല്‍ സ്ത്രീകള്‍ രംഗോലികള്‍ വരയ്ക്കുകയും ദീപങ്ങള്‍ കത്തിക്കുകയും ചെയ്യുന്നു. വിളക്കുകള്‍ ഉത്സവത്തിന്റെ ആഗമനത്തെ സൂചിപ്പിക്കുന്നു.

Related Articles

Latest Articles