Thursday, May 16, 2024
spot_img

ഇങ്ങനെയാണെങ്കില്‍ മകന്‍ അടുത്തയാഴ്ച കോളേജില്‍ പോയി തുടങ്ങുമല്ലോ!! സമയം എത്ര വേഗമാണ് മുന്നോട്ടു പോകുന്നതെന്ന് കാജൽ; മകനെപ്പറ്റി വൈകാരികമായ കുറിപ്പു പങ്കുവെച്ച്‌ തെന്നിന്ത്യൻ സൂപ്പർ താരം

മകനെ കുറിച്ച് നടി കാജൽ അഗർവാൾ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മകന്‍ നീല്‍ കിച്ലു ജനിച്ച്‌ ആറ് മാസം പൂര്‍ത്തിയായതിന്റെ ആഘോഷത്തിലാണ് താരം വൈകാരികമായ കുറിപ്പു പങ്കുവെച്ചത്. മകന്റെ മനോഹര ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആറു മാസങ്ങള്‍ ഇത്രയും വേഗം കടന്നു പോയെന്ന് വിശ്വസിക്കാനാകുന്നില്ല. മാതൃത്വത്തെ പറ്റി യാതൊരു ധാരണയുമില്ലാതെയിരുന്ന യുവതിയില്‍ നിന്ന് കുഞ്ഞിന്റെ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്ന അമ്മയിലേക്കുള്ള മാറ്റം വളരെ വലുതാണെന്നാണ് താരം കുറിപ്പിലൂടെ പറയുന്നത്.

മകനെ പരിചരിക്കുന്നതില്‍ ഒരിക്കലും വിട്ടുവീഴ്ച്ച വരുത്തില്ലെന്നും നീലുമായുള്ള കുഞ്ഞുനിമിഷങ്ങള്‍ ഇത്രത്തോളം ആസ്വദിക്കുമെന്ന് താന്‍ കരുതിയില്ലെന്നും താരം പറഞ്ഞു. നീല്‍ ആദ്യമായി മുട്ടിലിഴഞ്ഞതിനെ പറ്റിയും ആദ്യമായി പനി പിടിച്ചതും ആദ്യമായി കടലു കണ്ടതും ആദ്യമായി ഭക്ഷണം രുചിച്ചതുമൊക്കെ കാജല്‍ ഓര്‍ത്തെടുക്കുന്നു.

സമയം എത്ര വേഗമാണ് മുന്നോട്ടു പോകുന്നുവെന്ന് ആശ്ചര്യപ്പെടുന്ന കാജല്‍ ഇങ്ങനെയാണെങ്കില്‍ മകന്‍ അടുത്തയാഴ്ച കോളേജില്‍ പോയി തുടങ്ങുമല്ലോ എന്നും തമാശയായി പറയുന്നുമുണ്ട്. ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും സന്തോഷം നല്‍കുന്നതുമായ ജോലിയാണിതെന്നും നീലിന്റെ അമ്മയായിരിക്കുക എന്ന ഉത്തരവാദിത്വം ദൈവാനുഗ്രഹമാണെന്നും കാജല്‍ പറയുന്നു

Related Articles

Latest Articles