Monday, January 12, 2026

അഴിമതി കേസില്‍ പിസിസി അധ്യക്ഷനെതിരെ തെളിവുകള്‍; ഡി.കെ. ശിവകുമാറിന്റെ വീട്ടിലും ഓഫീസിലുമടക്കം 14 ഇടങ്ങളില്‍ സിബിഐ റെയ്ഡ്

ദില്ലി: കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്. കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി 14 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. സൗരോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് ഈ കേന്ദ്രങ്ങളില്‍ ഒരേസമയം റെയ്ഡ് നടക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സമെന്റ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ വച്ചാണ് സിബിഐ ഡി.കെ. ശിവകുമാറിനെതിരെ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. ഡി.കെ. ശിവകുമാര്‍, സഹോദരന്‍ ഡികെ സുരേഷ് എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമായാണ് റെയ്ഡ് പുരോഗമിക്കുന്നത്.

Related Articles

Latest Articles