Wednesday, May 15, 2024
spot_img

ലൈഫ് മിഷൻ ക്രമക്കേട്; ചോദ്യം ചെയ്യലിനായി യുവി ജോസ് സിബിഐക്ക് മുന്നിൽ ഹാജരായി

കൊച്ചി: ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ സിഇഒ യു. വി ജോസ് സിബിഐക്ക് മുന്നിൽ ഹാജരായി. കൊച്ചി സിബിഐ ഓഫീസിലാണ് ചോദ്യം ചെയ്യലിനായി ഹാജരായത്. സിബിഐ ആവശ്യപ്പെട്ട രേഖകളും യു. വി ജോസ് കരുതിയിട്ടുണ്ട്. രണ്ട് ലൈഫ് മിഷൻ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിനായി എത്തിയിട്ടുണ്ട്.

ലൈഫ് മിഷൻ സിഇഒ എന്ന നിലയിൽ റെഡ് ക്രെസന്റുമായി സംസ്ഥാന സർക്കാരിന് വേണ്ടി കരാറിൽ ഒപ്പിട്ടത് യു വി ജോസായിരുന്നു. കരാറുമായി ബന്ധപ്പെട്ട രേഖകൾ പലതും കൃത്യമല്ലെന്ന ആക്ഷേപം, നാല് കോടിയിലേറെ രൂപയുടെ കമ്മീഷൻ ആരോപണം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാകും യു വി ജോസിനോട് ചോദിക്കുക. കേസിൽ നേരത്തെ യൂണിടാക്ക് എം.ഡി, ജി സന്തോഷ് ഈപ്പൻ, ഭാര്യ, വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി, തൃശൂർ ജില്ലാ കോഡിനേറ്റർ തുടങ്ങിയവരെ സിബിഐ ചോദ്യം ചെയ്തിരുന്നു.

Related Articles

Latest Articles