ചാലക്കുടി : അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചുപൂട്ടാൻ ഡിഎംഒ ഉത്തരവിറക്കി. പാര്‍ക്കിലെ പൂളുകളിൽ സമയം ചിലവഴിച്ച വിദ്യാർത്ഥികളിൽ പനിയുടെ ലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടർന്ന് സ്വിമ്മിങ് പൂളുകള്‍ അടയ്ക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയത്.
ഉല്ലാസയാത്രയ്ക്കായി പാർക്കിലെത്തിയ എറണാകുളം, തൃശൂര്‍ ജില്ലകളിലെ സ്‌കൂളുകളിലെ വിദ്യാർത്ഥികളിലാണ് പനി, കണ്ണില്‍ ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായത്. എറണാകുളം പനങ്ങാട് പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ നിന്നും ഉല്ലാസ യാത്രയില്‍ പങ്കെടുത്ത 25 ലധികം വിദ്യാർത്ഥികൾ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയയെന്നാണ് റിപ്പോർട്ട് . കഴിഞ്ഞ മാസം അവസാനമാണ് ഇവർ പാർക്ക് സന്ദര്‍ശിച്ചത്.
പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയ വെറ്റിലപ്പാറ നോട്ടര്‍ ഡോം സ്‌കൂളിലെ കുട്ടികൾക്കും പനി ലക്ഷണങ്ങള്‍ ഉണ്ടായതായി സ്‌കൂള്‍ അധികൃതര്‍ ആരോഗ്യ വിഭാഗത്തെ അറിയിച്ചു. തുടർന്ന് ജില്ലയില്‍ നിന്നുള്ള വിദഗ്ദ്ധ മെഡിക്കല്‍ സംഘം പാര്‍ക്കില്‍ പരിശോധന നടത്തുകയും അതിനുശേഷം പൂട്ടാൻ ഉത്തരവിടുകയുമായിരുന്നു.

