Sunday, May 19, 2024
spot_img

ബംഗ്ലാദേശിൽ സുന്നി ഇസ്ലാമിക തീവ്രവാദികളുടെ അഴിഞ്ഞാട്ടം; അഹ്മദിയ മുസ്ലിങ്ങൾക്കെതിരെ വ്യാപക ആക്രമണം; നിരവധി വീടുകൾക്ക് തീയിട്ടു; ഒരു മരണം

ബംഗ്ലാദേശ് : ബംഗ്ലാദേശിലെ വടക്കൻ ജില്ലയായ പഞ്ചഗഢിൽ സംഘർഷം. അഹമ്മദിയ സമുദായത്തിന്റെ വാർഷികമായ ജല്സയുടെ ഇടയ്ക്കാണ് സംഘർഷം നടക്കുന്നത്. പ്രാദേശിക സുന്നി തീവ്രവാദികളാണ് സംഘർഷം നടത്തിയത്. ജൽസ എന്നത് അഹമ്മദിയ സമുദായത്തിന്റെ വാർഷികമാണ്. ഇത് മൂന്ന് ദിവസത്തെ ദിവസത്തെ പരിപാടിയായാണ് നടത്തുന്നത്. ഇന്ന് ആദ്യ ദിവസമായിരുന്നു. വെള്ളിയാഴ്ച പ്രാർത്ഥന കഴിഞ്ഞ് സമരക്കാർ ചൗരംഗി ജംഗ്ഷനിൽ എത്തി. അപ്പോഴാണ് സംഘർഷം തുടങ്ങിയതെന്ന് സദർ പോലീസ് സ്റ്റേഷന്റെ ഓഫീസ് ഇൻ ചാർജ് അബ്ദുൾ ലത്തീഫ് മിയ പറഞ്ഞു.

വൈകുന്നേരത്തോടെ നഗരത്തിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് ശ്രമിക്കുന്നുണ്ടെന്നും ജില്ലാ പോലീസ് സൂപ്രണ്ട് എസ്എം സിറാജുൽ ഹുദ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതിനിടെ, ബോർഡർ ഗാർഡ് ബംഗ്ലാദേശിന്റെ 17 പ്ലാറ്റൂണുകളെ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം പ്രദേശത്ത് വിന്യസിപ്പിച്ചു. പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അരിഫുർ റഹ്മാൻ (28) എന്നയാൾ കൊല്ലപ്പെട്ടു.

ജൽസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ വ്യാഴാഴ്ച ടൗണിൽ പ്രകടനം നടത്തിയിരുന്നു. ഈ സംഘടനകൾ റോഡുകൾ ഉപരോധിക്കുകയും പ്രദേശത്തെ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. സംഘർഷത്തിൽ നിരവധി സമരക്കാർക്കും പോലീസുകാർക്കും പരിക്കേറ്റതായി പോലീസ് അറിയിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ നഗരത്തിലെ തക്കാമര പ്രദേശത്തെത്തി ട്രാഫിക് പോലീസ് ഓഫീസിന് തീയിട്ടു. ആക്രമണത്തിൽ പോലീസിനും ബിജിബി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് ടിയർ ഗ്യാസ് ഷെല്ലുകളും പ്രയോഗിക്കേണ്ടി വന്നു.

Related Articles

Latest Articles