Friday, January 9, 2026

” മമത 75% എങ്കിലും മാനസിക ആരോഗ്യം/ സ്ഥിരത ഉള്ള സ്ത്രീ ആണെന്ന് വിശ്വസിക്കുന്നുണ്ടോ?” ബംഗാൾ സർക്കാരിന്റെ അനാസ്ഥ മൂലം ക്രൂര ബലാത്സംഗത്തിനിരയായി ഡോക്ടർക്ക് നീതി വേണം എന്നാവശ്യപ്പെട്ട് പ്രതിഷേധത്തിനിറങ്ങിയ മമതയെ വലിച്ചു കീറി കമൽജിത്ത് കമലാസനൻ

പശ്ചിമ ബംഗാൾ നിയന്ത്രണത്തിലുള്ള ആർ ജി.കാർ മെഡിക്കൽ കോളേജിലെ യുവ ‌‌‌വനിതാ ‍ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായി ഡോക്ടർമാർ പ്രതിഷേധിക്കുകയാണ്. ആദ്യഘട്ടത്തിൽ പശ്ചിമ ബംഗാൾ പോലീസ് അന്വേഷിച്ച കേസ്, ബംഗാൾ സർക്കാർ ഇരയ്‌ക്കൊപ്പമല്ലെന്ന് തുറന്നടിച്ചുകൊണ്ടാണ് സിബിഐ ഏറ്റെടുക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത് . സംസ്ഥാന സർക്കാരിന്റെ കഴിവ്കേട് പറയാതെ പറയുകയായിരുന്നു കോടതി. ഇതിനിടെയാണ് സംഭവത്തിൽ ബംഗാളിന്റെ ആരോഗ്യ, ആഭ്യന്തര, വകുപ്പുകൾ കൂടി കയ്യാളുന്ന മമത ബാനർജി തന്റെ കഴിവുകേടുകൾ മറച്ചു പിടിക്കാനായി കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി വേണം എന്നാവശ്യപ്പെട്ട് പ്രതിഷേധം നയിച്ചത്. സിബിഐ അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മമതയുടെ പ്രതിഷേധ റാലി. മമതയുടെ ആത്മാർഥത തൊട്ട് തീണ്ടാത്ത ഈ നാടകത്തിൽ കടുത്ത വിമർശനമാണുയരുന്നത്. വിഷയത്തിൽ മമതയെ രൂക്ഷമായി വിമർശിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് യുവ എഴുത്തുകാരൻ കമൽജിത്ത് കമലാസനൻ.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

മമത ബാനർജിയെ കുറിച്ചുള്ള വാർത്തകൾ വായിക്കുമ്പോൾ എല്ലാം ഞാൻ ചിന്തിക്കാറുള്ളത് നമ്മുടെ ഭരണാധികാരികളുടെ മാനസിക നിലയെ അപഗ്രഥിക്കാനും, അതിനു അനുസൃതമായി അവരെ കൈകാര്യം ചെയ്യാനുമുള്ള ഒരു സംവിധാനം ജനാധിപത്യ ഭാരതത്തിൽ ഇല്ല എന്നതാണ്..

മൂലക്കുരു വന്നാൽ പോലും അമേരിക്കയിലോ, മറ്റു വികസിത രാജ്യങ്ങളിലോ,ജനത്തിന്റെ നികുതി പണം ഉപയോഗിച്ചു ചികിത്സയ്ക്ക് പോകുന്നവരാണ് നമ്മുടെ ഭരണകർത്താക്കൾ. മുതലാളിത്ത വിരുദ്ധത തുടങ്ങിയ അവരുടെ വരട്ട് പ്രത്യയ ശാസ്ത്രങ്ങൾ ഒന്നും ഇക്കാര്യത്തിൽ അവർക്കു പ്രതിബന്ധം ആകാറില്ല..

എന്നാൽ, നമ്മളെ ഭരിക്കുന്നവൻ മെന്റലി സ്റ്റേബിൾ ആണോ, ഏതെങ്കിലും തരത്തിൽ ഉള്ള മാനിയയ്ക്കോ, ഫോബിയയ്ക്കോ അടിമ ആണോ, ഇനി ഒറിജിനൽ സൈക്കോ പാത്ത് തന്നെയോ എന്നൊന്നും അറിയാൻ ജനങ്ങൾക്ക്‌ യാതൊരു മാർഗ്ഗവും ഇല്ല.

അങ്ങനൊരു സംവിധാനം, അതിനുള്ള നിയമ നിർമ്മാണം ഒക്കെ വേണ്ടതല്ലേ ?? സത്യത്തിൽ…
മമത 75% എങ്കിലും മാനസിക ആരോഗ്യം/ സ്ഥിരത ഉള്ള സ്ത്രീ ആണെന്ന് എന്റെ സുഹൃത്ത് ലിസ്റ്റിൽ ഉള്ള ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ?
അറിയാനുള്ള ആഗ്രഹം കൊണ്ടാണ്.

Related Articles

Latest Articles