Sunday, December 21, 2025

വിദേശ പൗരത്വമുള്ള ഇന്ത്യക്കാരും ഇന്ത്യൻ വംശജരും ദേശീയ ടീമിൽ കളിക്കുമോ? നിർണ്ണായക നീക്കത്തിന് തുടക്കമിട്ട് എഐഎഫ്എഫ്

ദില്ലി : വിദേശ പൗരത്വമുള്ള ഇന്ത്യക്കാർ , ഇന്ത്യൻ വംശജർ എന്നിവരെ ഇന്ത്യൻ ഫുട്ബോൾ ടീമിലേക്കു ഉൾപ്പെടുത്താനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ച് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. ഇക്കാര്യം വിശദമായി പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ കർമസമിതിക്കു ഫെഡറേഷൻ രൂപം നൽകി.

നിലവിൽ വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്കും ഇന്ത്യൻ വംശജർക്കും ഇന്ത്യൻ പൗരത്വം സ്വീകരിക്കാതെ ദേശീയ ടീമിന്റെ ഭാഗമായി രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാനാവില്ല. പഞ്ചാബ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സമീർ ഥാപ്പറിന്റെ അദ്ധ്യക്ഷതയിലുള്ള കർമസമിതിയെയാണ് ഇക്കാര്യത്തിൽ വിശദമായ പഠനം നടത്താൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. അടുത്തവർഷം ജനുവരി 31നകം സമിതി റിപ്പോർട്ട് സമർപ്പിക്കും.സമിതിയിലെ മറ്റ് അംഗങ്ങളെ പിന്നീടു തീരുമാനിക്കും. ഫുട്ബോൾ താരങ്ങളുടെ വിശദാംശങ്ങൾ സമിതി ശേഖരിക്കും. പഠന റിപ്പോർട്ട് ലഭിച്ചതിന് ശേഷം അസോസിയേഷൻ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Latest Articles