Monday, May 20, 2024
spot_img

മുടി കൊഴിച്ചിൽ മാറണ്ടേ ? കറ്റാർ വാഴ ഇങ്ങനെ ഉപയോ​ഗിച്ചു നോക്കൂ

നമ്മളിൽ പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് മുടി കൊഴിച്ചിൽ.നമ്മള്‍ നന്നായി ശ്രദ്ധിച്ചാല്‍ മുടി കൊഴിച്ചില്‍ ഒരു പരിധി വരെ തടയാന്‍ സാധിക്കും.മുടി നന്നായി ചീകി തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുക. ഇത് മുടി കൊഴിച്ചിലിനെ ഒരു പരിധിവരെ തടയും. കൂടാതെ, കറ്റാര്‍ വാഴയുടെ നീരെടുത്ത് തലയോടില്‍ തേച്ചു പിടിപ്പിക്കുക. അത് ഉണങ്ങുന്നതുവരെ അങ്ങനെ വച്ചതിന് ശേഷം നന്നായി കഴുകി കളയുക. കറ്റാര്‍ വാഴയുടെ ജൂസ് കുടിക്കുന്നതും മുടി കൊഴിച്ചില്‍ കുറയുന്നതിന് നല്ലതാണ്.

തലയില്‍ എണ്ണയിടാത്തതാണ് മുടി കൊഴിച്ചിലിന് ഒരു പ്രധാന കാരണം.വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് മുടി കൊഴിച്ചില്‍ തടയാന്‍ നല്ലത്. വെളിച്ചെണ്ണയില്‍ കുറച്ച് ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയോടില്‍ തേച്ച് പിടിപ്പിച്ച ശേഷം നന്നായി മസാജ് ചെയ്യുക. മസാജിന് ശേഷം പിറ്റേന്ന് രാവിലെ തല കഴുകുക.

ആവണക്കെണ്ണയാണ് മുടി കൊഴിച്ചിലിന് മറ്റൊരു പരിഹാരം. ആവണക്കെണ്ണ തേനില്‍ ചേര്‍ത്ത് മുടിയില്‍ നന്നായി മസാജ് ചെയ്യുക. ആഴ്ചയില്‍ ഒരിക്കല്‍ എന്ന രീതിയില്‍ ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്. ആഴ്ചയില്‍ ഒന്ന് എന്ന രീതിയില്‍ ഉലുവ ഉപയോഗിക്കുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും. ഉലുവ പൊടിച്ചതിന് ശേഷം അതിലേക്ക് കുറച്ച് വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഇത് തലയോട്ടിയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. ഇത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും.

Related Articles

Latest Articles